നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും ഇരട്ടക്കുട്ടികളായ ഉലഗിനും ഉയിരിനും ഒപ്പുമുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിയ്ക്കുന്നത്. വിഘ്‌നേശ് ശിവന്റെയും മമ്മൂട്ടി കമ്പനിയുടെയും ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ചിത്രത്തില്‍ മൂന്ന് പേരുടെയും ചിരി ഒരുപോലെയാണ്, ഏകദേശം സമാനമായ കളറിലുള്ള വസ്ത്രമാണ് മൂന്ന് പേരും ധരിച്ചിരിക്കുന്നത്. അത് മാത്രമല്ല, മൂന്ന് പേരും കുട്ടികളാണ് എന്നതാണ് അതിലെ ഏറ്റവും വലിയ കൗതുകം. രണ്ട് പേര്‍ ശരിക്കും കുട്ടികളാണെങ്കില്‍, മൂന്നാമത്തെയാള്‍ മുഹമ്മദ് കുട്ടിയാണ്!
മമ്മൂക്കയും മക്കളുമുള്ള ബോണ്ടിനെ കുറിച്ചും, മൂന്ന് പേരുടെയും ചിരിയെ കുറിച്ചുനമൊക്കെയാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകള്‍ വരുന്നത്. കുട്ടികളോടൊപ്പം കൂടിയാല്‍ മമ്മൂട്ടിയും ശരിക്കും കുട്ടിയാണ് എന്ന് ആരാധകര്‍ പറയുന്നു.
മമ്മൂട്ടിയുടെ ഭാഗ്യ നായികമാരില്‍ ഒരാളാണ് നയന്‍താര . രാപ്പകല്‍ എന്ന ചിത്രത്തിലാണ് ആദ്യമായി ഇരുവരും ഒന്നിച്ചഭിനയിച്ചത്. ആദ്യ ചിത്രം തന്നെ മികച്ച വിജയമായതോടെ ഇരുവരുടെയും ജോഡി പൊരുത്തവും ശ്രദ്ധ നേടി. അതിന് ശേഷം ചെയ്ത തസ്‌കര വീരനിനും നയന്‍താര- മമ്മൂട്ടി കോമ്പോ തന്നെയായിരുന്നു ഹൈലൈറ്റ്. ഭാസ്‌കര്‍ ദ റാസ്‌ക്കല്‍, പുതിയ നിയമം എന്നീ ചിത്രങ്ങളും അതാവര്‍ത്തിച്ചു. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ പേട്രിയേറ്റ് എന്ന ചിത്രത്തിന് വേണ്ടിയാണ് നയന്‍താരയും മമ്മൂട്ടിയും ഒന്നിച്ചത്. ഈ സിനിമകളിലൂടെ എല്ലാം ഇരുവരുടെയും സൗഹൃദവും വളരെ നല്ല രീതിയില്‍ വളര്‍ന്നു എന്നതിന് തെളിവാണ് ഇപ്പോള്‍ വൈറലാവുന്ന ഈ ഫോട്ടോകള്‍.




English (US) ·