24 July 2025, 12:54 PM IST

കമൽ ഹാസൻ, ചിത്രത്തിന്റെ പോസ്റ്റർ | Photo: PTI, X@AVinthehousee
ഫഹദ് ഫാസിൽ, വടിവേലു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത മാരീസൻ എന്ന ചിത്രത്തെ അഭിനന്ദിച്ച് കമൽ ഹാസൻ. ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഒരു പ്രേക്ഷകൻ എന്ന നിലയിലും സിനിമാക്കാരൻ എന്ന നിലയിലും ഈ ചിത്രം തന്നെ ആകർഷിച്ചുവെന്നും കമൽ എക്സിൽ കുറിച്ചു.
'മാരീസൻ കണ്ടു. ചിത്രത്തിന്റെ നിർമാണ മികവ് കണ്ട് ആരാധന തോന്നിപ്പോയി. മനോഹരമായ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ട് അവരുമായി സംസാരിച്ചു. തമാശകൾക്കിടയിലും സിനിമ മനുഷ്യവികാരങ്ങളേയും സമൂഹത്തിൻ്റെ ഇരുണ്ട നിഴലുകളേയും തീക്ഷ്ണമായിത്തന്നെ നോക്കിക്കാണുന്നു. ഒരു പ്രേക്ഷകൻ എന്ന നിലയിലും സിനിമാക്കാരൻ എന്ന നിലയിലും ഈ ചിത്രം ആകർഷിച്ചു, കമൽ എക്സിൽ കുറിച്ചു.
ജൂലായ് 25-നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ട്രാവലിങ് ത്രില്ലര്‍ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് വി. കൃഷ്ണമൂര്‍ത്തിയാണ്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി. കൃഷ്ണമൂര്‍ത്തി തന്നെയാണ്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എല്‍. തേനപ്പന്‍, ലിവിംഗ്സ്റ്റണ്‍, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ് തുടങ്ങിയവരും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങള്‍ ചെയ്തിരിക്കുന്നു.
Content Highlights: Kamal Haasan Praises maareesan: A Thought-Provoking and Humorous Cinematic Experience
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·