Published: August 31, 2025 12:01 PM IST
1 minute Read
∙ 12 പന്തിൽ 11 സിക്‌സ്. എങ്ങനെ സാധിച്ചു?ഒരു ഓവറിൽ 6 സിക്‌സ് എന്നത് കുറേക്കാലമായി മനസ്സിൽ കൊണ്ടുനടന്ന സ്വപ്നമാണ്. റൂംമേറ്റായ രോഹൻ കുന്നുമ്മലിനോടും അതു പങ്കുവച്ചിരുന്നു. ഈ മത്സരത്തിൽ അത് നേടണമെന്നൊന്നും ചിന്തിച്ചിരുന്നില്ല. ക്രീസിലെത്തി ആദ്യത്തെ കുറച്ചു പന്തുകളിൽ പിച്ചിനെ മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു. ബാറ്റിലേക്കു പന്ത് നന്നായി വന്നപ്പോൾ അത് അവസരമാണെന്നു ചിന്തിച്ചു. ദൈവാനുഗ്രഹം കൊണ്ട് വിചാരിച്ചതു സാധ്യമായി.
∙ 18 ഓവർ കഴിഞ്ഞപ്പോൾ ടീം സ്കോർ 115 ആയിരുന്നു. ഇത് സമ്മർദത്തിലാക്കിയോ?150 റൺസ് ആയിരുന്നു ഞങ്ങൾ കണക്കാക്കിയിരുന്നത്. അതിനു മുകളിൽ എത്തിക്കാനായാൽ ബോണസ് എന്ന് കരുതിയിരുന്നു. പക്ഷേ ആദ്യ 1-2 പന്തുകളിൽ സിക്‌സ് നേടിയപ്പോൾ അടുത്ത പന്തുകളിലും അതിനു ശ്രമിക്കണമെന്നു നിശ്ചയിച്ചിരുന്നു. പരമാവധി റൺ നേടുകയായിരുന്നു ലക്ഷ്യം.
∙ ബേസിൽ തമ്പിക്കൊപ്പം ഏറെക്കാലമായി കേരള ടീമിൽ കളിക്കുന്നതാണല്ലോ? ആ പന്തുകൾ പരിചിതമായത് സിക്സർ പ്രകടനത്തിന് ഗുണമായോ?
ബോളർ ആരാണെന്നതു ചിന്തിച്ചിട്ടില്ല. പന്ത് വരുന്നതനുസരിച്ച് എവിടേക്ക് കളിക്കാമെന്നു മാത്രമാണ് ചിന്തിച്ചത്. നല്ല കണക്‌ഷൻ കിട്ടിയതിനാൽ വിചാരിച്ച പോലെ തന്നെ ബാറ്റ് വീശാനായി.
∙ ഇതിനു മുൻപ് കരിയറിൽ ഇതുപോലൊരു പ്രകടനം ഉണ്ടായിട്ടുണ്ടോ?
6 സിക്സ് അടിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ചാംപ്യൻഷിപ്പിൽ മുംബൈയ്ക്കെതിരെ 25 റൺസ് നേടിയതായിരുന്നു ഇതുവരെ ഒരോവറിലെ മികച്ച പ്രകടനം.
∙ ട്വന്റി20 ഫോർമാറ്റാണോ കൂടുതൽ ഇഷ്ടം?എല്ലാ ഫോർമാറ്റിനെയും ഒരുപോലെ ബഹുമാനിച്ചാണു കളിക്കുക. ഏതു ഫോർമാറ്റായാലും ടീമായാലും മത്സരം ജയിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കണമെന്നതാണ് ആഗ്രഹം.
∙ ഈ പ്രകടനം ഐപിഎലിലേക്ക് വഴിതുറക്കുമോ?
ഐപിഎൽ വലിയ സ്വപ്നം തന്നെയാണ്. കഴിഞ്ഞ വർഷം ചെന്നൈ സൂപ്പർ കിങ്സിന്റെ ട്രയൽസിൽ പങ്കെടുത്തിരുന്നു. പക്ഷേ ഐപിഎലിനെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്നില്ല. കിട്ടുന്ന അവസരങ്ങളിലെല്ലാം ഏറ്റവും നല്ല ക്രിക്കറ്റ് കളിക്കാനാണു ശ്രമം. കോച്ച് വൈശാഖ് കൃഷ്ണയ്ക്കു കീഴിൽ കഠിനമായി പരിശീലിക്കുന്നുണ്ട്. ബാക്കിയെല്ലാം ഇതുപോലെ തന്നെ സംഭവിക്കുമെന്നാണു പ്രതീക്ഷ.
English Summary:








English (US) ·