'ഒറിജിനൽ ഈച്ചയാണോ? നല്ല കട്ട ഒറിജിനലാ'; വിസ്മയക്കാഴ്ചകളുമായി ഹൈബ്രിഡ് 3ഡി ചിത്രം ലൗലിയുടെ ട്രെയിലര്‍

8 months ago 8

lovely-3d-movie-trailer

ലൗലിയുടെ ട്രെയിലറിൽ നിന്ന്

ലയാളത്തിലെ ആദ്യ ഹൈബ്രിഡ് 3ഡി ചിത്രം എന്ന വിശേഷണത്തോടെയെത്തുന്ന 'ലൗലി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ടാ തടിയാ, ഇടുക്കി ഗോള്‍ഡ്, മായാനദി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്‍ (ദിലീഷ് നായര്‍) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആഷിഖ് അബുവാണ്. മെയ് രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും.

യുവതാരം മാത്യു തോമസിനൊപ്പം അനിമേഷന്‍ ഈച്ചയാണ് നായികയായി എത്തുന്നത്. പ്രശസ്ത പിന്നണിഗായികയും നടിയുമായ ശിവാങ്കി കൃഷ്ണകുമാറാണ് ലൗലിക്ക് ശബ്ദം പകര്‍ന്നിരിക്കുന്നത്. അശ്വതി മനോഹരന്‍, ഉണ്ണിമായ, മനോജ് കെ. ജയന്‍, ബാബുരാജ്, ഡോ. അമര്‍ രാമചന്ദ്രന്‍, അരുണ്‍, ആഷ്ലി, പ്രശാന്ത് മുരളി, ഗംഗ മീര, കെപിഎസി. ലീല എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നേനി എന്റര്‍ടൈന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റേണ്‍ ഘട്‌സ് പ്രൊഡക്ഷന്‍സ് എന്നിവരുടെ ബാനറില്‍ ഡോ. അമര്‍ രാമചന്ദ്രന്‍, ശരണ്യ ദിലീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന 'ലൗലി ' വിസ്മയകാഴ്ചളുമായാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. സുഹൈല്‍ കോയ എഴുതിയ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. എഡിറ്റര്‍ കിരണ്‍ദാസ്. കോ- പ്രൊഡ്യൂസര്‍ പ്രമോദ് ജി. ഗോപാല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിഷോര്‍ പുറക്കാട്ടിരി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍.

മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍ ദീപ്തി അനുരാഗ്, ആര്‍ട്ട് ഡയറക്ടര്‍ കൃപേഷ് അയ്യപ്പന്‍കുട്ടി, ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍ ഹരീഷ് തെക്കേപ്പാട്ട്, അസോസിയേറ്റ് ഡയറക്ടര്‍ സന്ദീപ്, അസിസ്റ്റന്റ് ഡയറക്ടര്‍ അലന്‍, ആല്‍ബിന്‍, സൂരജ്, ബേയ്‌സില്‍, ജെഫിന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ജോബീഷ് ആന്റണി, വിഷ്വല്‍ എഫക്റ്റ്‌സ് വിടിഎഫ് സ്റ്റുഡിയോ, സൗണ്ട് ഡിസൈന്‍ നിക്‌സന്‍ ജോര്‍ജ്ജ്, ആക്ഷന്‍ കലൈ കിംഗ്‌സണ്‍, പരസ്യക്കല യെല്ലൊ ടൂത്ത്‌സ്, സ്റ്റില്‍സ് ആര്‍. റോഷന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബിജു കടവൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ വിമല്‍ വിജയ്, പിആര്‍ഒ എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ.

Content Highlights: First hybrid 3D movie of Malayalam 'Lovely' trailer released

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article