ഒറ്റ പത്ത് നൂറ് ആയിരം..വായിക്കാൻ പറ്റൂല്ല; ജോണി ചേട്ടന്റെ ആസ്തി 20 മില്യൺ ഡോളർ; ഭാര്യക്കൊപ്പമുള്ള യൂട്യൂബും വമ്പൻ ഹിറ്റ്

2 months ago 5

Authored by: ഋതു നായർ|Samayam Malayalam26 Oct 2025, 11:47 am

2019 ഭാര്യയും ആയി ജോണി വേര്പിരിഞ്ഞതിനു ശേഷം ഒറ്റയ്ക്ക് ആയിരുന്നു ഏറെക്കാലം, വീണ്ടും ഭാര്യയും ആയി അനുരഞ്ജനത്തിലെത്തുകയും 2020 മുതൽ ഒരുമിച്ചാണ് ഇവർ

johnny sins nett  worthy  societal  media connected  his beingness  communicative   and his luxy lifeജോണി സിൻസ്(ഫോട്ടോസ്- Samayam Malayalam)
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ട്രോൾ പോസ്റ്റുകൾ വഴിയും, പോൺ ചിത്രങ്ങൾ വഴിയും ഇന്ത്യൻ നെറ്റിസൺ സമൂഹത്തിനു ചിരപരിചിതമായ മുഖമാണ് ജോണി സിൻസ് . ജോണി ചേട്ടൻ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് പലരും അദ്ദേഹത്തെ കുറിച്ചുള്ള പോസ്റ്റുകൾ ഇടാറുള്ളത്. ഡോക്ടറായും, പ്ലംബറായും, ഇലക്ട്രീഷ്യനായും, ഡ്രൈവറായുമെല്ലാം സ്‌ക്രീനിൽ അവതരിച്ചിട്ടുള്ള ജോണി സിൻസ് യഥാർത്ഥ ജീവിതത്തിലും ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന ആളായിരുന്നു.

അമേരിക്കയിൽ ജനിച്ച സ്റ്റീവൻ വോൾഫ് എന്ന ജോണി ജർമൻ വംശജനാണ്. ഇന്ത്യാന യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ നിന്ന് ബിരുദം നേടിയ ശേഷം അദ്ദേഹം നിർമ്മാണ മേഖലയിൽ ജോലി ചെയ്യാൻ ആരംഭിച്ചു. ദിവസത്തിൽ ആറു ദിവസം ജോലി ചെയ്തിരുന്ന സ്റ്റീവൻ തലയിലെ മുടികൾ വലിയ തോതിൽ കൊഴിയുന്നത് ശ്രദ്ധിച്ചതിനെ തുടർന്ന് പൂർണ്ണമായും മുടി വടിച്ചു കൊണ്ട് ജീവിക്കാൻ ആരംഭിച്ചു എന്ന് പറയുന്നു.

2006 ൽ ലോസ് ഏഞ്ചൽസിലേയ്ക്ക് കുടിയേറിയ സ്റ്റീവൻ, അശ്‌ളീല ചലച്ചിത്ര മേഖല സ്വന്തം തൊഴിലായി സ്വീകരിക്കുകയായിരുന്നു. ക്രെയ്ഗ്‌സ്‌ലിസ്റ്റ് പരസ്യങ്ങളിലൂടെയാണ് സിൻസ് പോൺ വ്യവസായത്തിൽ തുടക്കം കുറിച്ചത്. ഒടുവിൽ അദ്ദേഹം കനേഡിയൻ പോൺ നിർമ്മാണ കമ്പനിയായ ബ്രാസേഴ്‌സിൽ ചേർന്നു. തങ്ങളുടെ ഏറ്റവും നല്ല ആളെന്നാണ് ബ്രാസേഴ്സ് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.

ബഹിരാകാശത്തു വെച്ച് നിർമ്മിക്കുന്ന ഒരു പോൺ ചിത്രത്തിന് വേണ്ടി ഇവാ ലോവിയ എന്ന നടിയോടൊപ്പം സിൻസിനെ കമ്പനി പരിഗണിച്ചതിനെ തുടർന്ന് ബഹിരാകാശത്തെ ജീവിതത്തിനായി ഇരുവരും ആറു മാസത്തോളം നീളുന്ന കഠിനമായ പരിശീലനങ്ങളിൽ ഏർപ്പെട്ടതും വാർത്തയായിരുന്നു. താൻ ഇത് പണത്തിനു വേണ്ടിയല്ല പകരമൊരു ചരിത്രത്തിന്റെ ഭാഗമാകാൻ വേണ്ടിയാണ് ചെയ്യുന്നതെന്നായിരുന്നു സിൻസ് അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. പക്ഷേ , ക്രൗഡ് ഫണ്ടിങ് പദ്ധതി പരാജയപ്പെട്ടതിനെ തുടർന്ന് ചിത്രീകരണം നടന്നില്ല. 2020-ൽ, സിൻസ് പ്രധാന സ്റ്റുഡിയോകൾക്കായി അശ്ലീല വീഡിയോകൾ നിർമ്മിക്കുന്നത് നിർത്തി, സ്വന്തം പേരിലുള്ള നിർമ്മാണ കമ്പനി വഴി ഉള്ളടക്കം നിർമ്മിക്കാൻ ആരംഭിച്ചു.

2018-ൽ, സ്ത്രീകൾക്ക് ഏറ്റവുമിഷ്ടപ്പെട്ട പുരുഷ പെർഫോമറിനുള്ള പോൺഹബ് അവാർഡ് കരസ്ഥമാക്കിയ സിൻസ് രണ്ടു തവണ പ്രിയപ്പെട്ട പോൺ താരം എന്ന അവാർഡും നേടിയിട്ടുണ്ട്. പോൺ വീഡിയോ നിർമാണ മേഖലയിൽ നൽകപ്പെടുന്ന നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള 2017 ന്റെ തുടക്കത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും സഹ പോൺ താരവുമായ കിസ്സ സിൻസും ചേർന്ന് സിൻസ് ടിവി എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചു. ചാനലിൽ, അവർ അവരുടെ ഡെയിലി ലൈഫും കാഴ്ചക്കാർക്ക് പല ഉപദേശങ്ങൾ നൽകുന്ന വീഡിയോ വമ്പൻ ഹിറ്റാണ്.

ALSO READ: സരിതക്ക് വിവാഹമോചനം കൊടുക്കാതിരിക്കാൻ സുബ്ബയ്യ സുപ്രീം കോടതി കേറി; ഒടുവിൽ 87 ൽ വിവാഹമോചനം; കൗതുകം കൂട്ടി പത്രവാർത്ത


2018 ൽ സിൻസ് ടർക്കിഷ് സ്നാക്സ് പരീക്ഷിക്കുന്ന ഒരു വീഡിയോ വൈറലായി, തുർക്കിയിലെ ഏറ്റവും മികച്ച യൂട്യൂബ് വീഡിയോയായി മാറി. സിൻസ് ടിവി ആരംഭിച്ചതിനുശേഷം ആകെ 97 ദശലക്ഷത്തിലധികം കാഴ്ചക്കാരെയും ഏകദേശം രണ്ട് ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരെയും നേടി.

ഒരു ഇന്ത്യൻ ടെലിവിഷൻ പരസ്യത്തിൽ രൺവീർ സിങ്ങിനൊപ്പം ഒരു ജനപ്രിയ ഹിന്ദി ടെലിവിഷൻ പരമ്പരയുടെ പാരഡി അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം എത്തിയിരുന്നു. തിരക്കുള്ള ഒരു ഷൂട്ടിങ് സെറ്റിലെ ആദ്യത്തെ അനുഭവമായിരുന്നു അതെന്നാണ് സിൻസ്, പരസ്യത്തെ വിശേഷിപ്പിച്ചത്.

മൂവായിരത്തിലധികം അശ്‌ളീല ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ജോണി ചേട്ടന്റെ ആസ്തി ഇരുപതു മില്യൺ ഡോളർ എന്നാണ് കണക്കുകൾ പറയുന്നത്. Porsche 911 GT3 RS, Ferrari 488 Pista, Lamborghini Huracán Performante, Audi R8 V10 Plus, Tesla Model S എന്നിങ്ങനെ ലക്ഷ്വറി വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട് ജോണി ചേട്ടന്റെ പക്കൽ.
Read Entire Article