ഒറ്റ ഫ്രെയിം, രണ്ട് ഇതിഹാസങ്ങൾ, സച്ചിന്‍ തെൻഡുൽക്കർക്ക് അർജന്റീനയുടെ ജഴ്സി സമ്മാനിച്ച് മെസ്സി- വിഡിയോ

1 month ago 2

മനോരമ ലേഖകൻ

Published: December 14, 2025 11:09 PM IST Updated: December 15, 2025 08:26 AM IST

1 minute Read

മെസ്സിയും സച്ചിനും
മെസ്സിയും സച്ചിനും

മുംബൈ∙ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ വരവേൽക്കാൻ മുംബൈ വാങ്ക‍ഡെ സ്റ്റേഡിയത്തിലെത്തിയ ആരാധകർക്കു വിരുന്നായി ഇതിഹാസങ്ങളുടെ കൂടിക്കാഴ്ച. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ മെസ്സിയെ കാണാൻ വാങ്കഡെ സ്റ്റേഡിയത്തിലെത്തി. ആരാധകരുടെ ആർപ്പു വിളികൾക്കിടെ ഗ്രൗണ്ടില്‍ ഇറങ്ങിയ സച്ചിൻ, മെസ്സിക്ക് ഇന്ത്യൻ ടീമിന്റെ ജഴ്സിയാണു സമ്മാനിച്ചത്. മെസ്സി അർജന്റീനയുടെ ലോകകപ്പ് ജഴ്സിയും സച്ചിന് നൽകി.

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിയും മെസ്സിയും തമ്മിലുള്ള സൗഹൃദവും ഫുട്ബോൾ ആരാധകർക്ക് എന്നും ഓർത്തുവയ്ക്കാനുള്ള കാഴ്ചയായി. ഛേത്രിയെ കണ്ട ഉടനെ മെസ്സി കെട്ടിപ്പിടിച്ചു. മെസ്സിയുടെ സന്ദർശനത്തിന്റെ ഭാഗമായി നടത്തിയ സൗഹൃദ മത്സരത്തിൽ ഛേത്രി പന്തു തട്ടിയിരുന്നു. പിന്നീട് മെസ്സിക്കൊപ്പം സ്റ്റേഡിയത്തിലെ വേദിയിലും ഛേത്രിയെത്തി. അർജന്റീന ടീമിന്റെ ജഴ്സിയാണ് മെസ്സി ഛേത്രിക്കും സമ്മാനിച്ചത്.

After watching the events successful Kolkata, Hyderabad, and Mumbai.

It was wide that portion Messi met galore celebrities, helium seemed to disregard astir of them. but erstwhile helium met Sachin Tendulkar, the respect was unmistakable.

A existent GOAT recognizing different GOAT 🐐pic.twitter.com/QVJVstLkFQ

— GillTheWill (@GillTheWill77) December 14, 2025

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി മുംബൈയിലെത്തി മെസ്സിയെ കാണുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അതു സംഭവിച്ചില്ല. തിങ്കളാഴ്ച മെസ്സി ന്യൂഡൽഹിയിലെത്തുമ്പോൾ വിരാട് കോലിയും കാണാനെത്തുമെന്നാണു വിവരം.

messi-mumbai-5

ലയണൽ മെസ്സിയും റോഡ്രിഗോ ഡി പോളും മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ. ചിത്രം∙ ആർ.എസ്. ഗോപൻ, മനോരമ

messi-mumbai-2

വാങ്കഡെ സ്റ്റേഡിയത്തിൽ മെസ്സിക്കൊപ്പം സെൽഫിയെടുക്കുന്ന കുട്ടി. ചിത്രം∙ ആര്‍.എസ്. ഗോപൻ, മനോരമ

English Summary:

A Historic Meeting: Sachin Tendulkar meets Lionel Messi successful Mumbai. The gathering saw Messi acquisition Tendulkar an Argentina jersey, portion Tendulkar reciprocated with an Indian squad jersey. The lawsuit besides highlighted the relationship betwixt Messi and Indian shot icon Sunil Chhetri.

Read Entire Article