
ചാർലിസ് തെറോൺ | ഫോട്ടോ: AP
ദ ഡെവിൾസ് അഡ്വക്കറ്റ്, മാഡ് മാക്സ്: ഫ്യൂറി റോഡ്, മൈറ്റി ജോ യങ് തുടങ്ങി അമ്പതോളം ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകരുടെ മനം കവർന്ന നടിയാണ് ചാർലിസ് തെറോൺ. 26 വയസ്സുള്ള ചെറുപ്പക്കാരനുമായി തനിക്കുണ്ടായ ഒരു രാത്രി ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അവർ. അത് അവിസ്മരണീയമായിരുന്നു എന്നാണ് നടി പറഞ്ഞത്. അലക്സ് കൂപ്പറിൻ്റെ 'കോൾ ഹെർ ഡാഡി' എന്ന പോഡ്‌കാസ്റ്റിലായിരുന്നു തെറോണിന്റെ തുറന്നുപറച്ചിൽ.
തന്റെ പുതിയ ചിത്രമായ 'ദി ഓൾഡ് ഗാർഡ് 2'ൻ്റെ പ്രചാരണത്തിനിടയിൽ തൻ്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് ചാർലിസ് തെറോൺ സംസാരിച്ചത്. ജീവിതത്തിൽ മൂന്നുതവണ വൺ-നൈറ്റ് സ്റ്റാൻഡ് ചെയ്തിട്ടുണ്ടെന്ന് താരം തുറന്നുപറഞ്ഞു. ലൈംഗിക വിഷയങ്ങളിൽ എന്തുപദേശമാണ് കൊടുക്കാനാഗ്രഹിക്കുന്നത് എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഈ ചോദ്യം ചോദിക്കാൻപറ്റിയ ഒടുവിലത്തെ വ്യക്തി താനാണെന്നും അഹങ്കാരം ജനിപ്പിക്കുന്നതുപോലുള്ള സംസാരം തന്റെ 40-കളിൽ സ്വയം സ്വാതന്ത്ര്യം കണ്ടെത്തിയതുകൊണ്ടാണെന്നും അവർ പറഞ്ഞു.
"എൻ്റെ ജീവിതത്തിൽ ഒരുപക്ഷേ മൂന്ന് തവണ മാത്രമേ വൺ-നൈറ്റ് സ്റ്റാൻഡുകൾ ഉണ്ടായിട്ടുള്ളൂ. അടുത്തിടെ ഞാൻ 26 വയസ്സുള്ളയാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. അത് ശരിക്കും അവിശ്വസനീയമായിരുന്നു. ഞാനങ്ങനെയൊന്നും മുൻപ് ചെയ്തിട്ടില്ല. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു തുടങ്ങിയതു മുതൽ എൻ്റെ അവസാന ബന്ധം വരെയുള്ള കാലം ഞാൻ വിവാഹിതയായിരുന്നു. പിന്നെ എനിക്ക് കുട്ടികളുണ്ടായി. ആർക്കാണ് ഡേറ്റിനും ഷേവിങ്ങിനും വാക്സിങ്ങിനും മേക്കപ്പിനുമൊക്കെ സമയം? എനിക്ക് സ്കൂളിൽ പോകേണ്ട രണ്ട് കുട്ടികളുണ്ട്." നടി പറഞ്ഞു.
അടുത്തിടെയുണ്ടായ ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നടി പങ്കുവെച്ചില്ലെങ്കിലും, സ്ത്രീകൾ കിടപ്പറയിൽ സ്വന്തം സന്തോഷത്തിന് കൂടുതൽ മുൻഗണന നൽകണമെന്ന് അവർ ആഗ്രഹം പ്രകടിപ്പിച്ചു. അതേസമയം നടിയുടെ വെളിപ്പെടുത്തൽ വിഷയം രണ്ടുചേരിയായി തിരിഞ്ഞ് ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ. ചിലർ ലൈംഗികതയോടുള്ള അവരുടെ മനോഭാവത്തെ അഭിനന്ദിക്കുകയും പ്രായമുള്ള സ്ത്രീകളെക്കുറിച്ചുള്ള വിലക്കുകൾ തകർത്തതിന് അവരെ പ്രശംസിക്കുകയും ചെയ്തു. ചില സോഷ്യൽ മീഡിയ ഉപയോക്താക്കളാകട്ടെ കമന്റുകളിലൂടെ അവരെ പിന്തുണയ്ക്കാൻ മുന്നോട്ട് വന്നു.
മുൻപ് ക്രേഗ് ബിയർകോ, സ്റ്റുവർട്ട് ടൗൺസെൻഡ്, ഷോൺ പെന്നി, സ്റ്റെഫാൻ ജെങ്കിൻസ് തുടങ്ങിയ നടന്മാരുമായി നടിക്ക് പ്രണയബന്ധങ്ങളുണ്ടായിരുന്നു. അടുത്തിടെ മോഡലായ അലക്സ് ദിമിത്രിജെവിച്ചുമായി അവർ പ്രണയത്തിലായിരുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2013-ൽ ഷോൺ പെന്നുമായിട്ടായിരുന്നു അവരുടെ അവസാനത്തെ പരസ്യബന്ധം. 2015-ൽ ആ ബന്ധം അവസാനിച്ചു.
Content Highlights: Charlize Theron opens up astir a caller one-night basal with a younger man, sparking debate
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·