11 July 2025, 10:54 PM IST

Photo: PTI, AP
ലണ്ടന്‍: ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഔട്ട്ഫീല്‍ഡ് ക്യാച്ചുകള്‍ നേടുന്ന ഫീല്‍ഡര്‍ എന്ന റെക്കോഡ് ഇനി ഇംഗ്ലണ്ടിന്റെ ജോ റൂട്ടിന് സ്വന്തം. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കരുണ്‍ നായരുടെ ക്യാച്ച് അവിശ്വസനീയമായി കൈപ്പിടിയിലാക്കിയതോടെയാണ് റൂട്ട് ഈ റെക്കോഡ് സ്വന്തമാക്കിയത്. ടെസ്റ്റില്‍ താരത്തിന്റെ 211-ാം ക്യാച്ചായിരുന്നു ഇത്. 164 ടെസ്റ്റില്‍ നിന്ന് 210 ക്യാച്ചുകളെടുത്ത രാഹുല്‍ ദ്രാവിഡിനെ പിന്നിലാക്കിയാണ് റൂട്ടിന്റെ നേട്ടം.
ലീഡ്‌സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജോഷ് ടങ്ങിന്റെ പന്തില്‍ ശാര്‍ദുല്‍ താക്കൂറിന്റെ ക്യാച്ചെടുത്ത് റൂട്ട്, ദ്രാവിഡിന്റെ റെക്കോഡിനൊപ്പമെത്തിയിരുന്നു. എന്നാല്‍ ബര്‍മിങ്ങാമില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ താരത്തിന് ക്യാച്ചൊന്നും ലഭിച്ചില്ല. ഒടുവില്‍ ലോര്‍ഡ്‌സില്‍ ഈ നേട്ടം മറികടക്കുകയായിരുന്നു. 205 ക്യാച്ചുകളെടുത്ത ശ്രീലങ്കയുടെ മഹേള ജയവര്‍ധനെയാണ് മൂന്നാം സ്ഥാനത്ത്. 200 ക്യാച്ചുകളുമായി ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് നാലാമതുണ്ട്.
Content Highlights: Joe Root sets a caller grounds for astir outfield catches successful Test cricket, surpassing Rahul Dravid








English (US) ·