25 July 2025, 04:45 PM IST

പ്രവീൺ നാരായണൻ, സംവിധായകൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ഗോവിന്ദ ചാമിയുടെ ചിത്രം | Photo: Facebook/ Pravin Narayanan
ബലാത്സംഗ- കൊലപാതകക്കേസിലെ കുറ്റവാളി ഗോവിന്ദ ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. ഒരുകൈക്ക് സ്വാധീനമില്ലാത്തയാള്‍ ജയില്‍ ചാടി എന്നത് വിശ്വാസയോഗ്യമല്ലെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പ്രവീണ്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ ചില ചോദ്യങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.
പ്രവീണ്‍ നാരായണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഈ ഒറ്റകൈയുംവെച്ച് ഇവന്‍ ജയില്‍ ചാടി, ഞാന്‍ വിശ്വസിച്ചു, നിങ്ങളോ?
ചില ചോദ്യങ്ങള്‍ വീണ്ടും..!
ഗോവിന്ദ ചാമിക്ക് നാല് സ്‌പെഷ്യല്‍ ഗാര്‍ഡ് ഉണ്ട്.
എല്ലാ ദിവസവും അവന്റെ റൂമില്‍ സെര്‍ച്ച് നടത്തണം.
ഇതൊക്കെ നടത്തിയിട്ടും ആക്‌സോബ്ലേഡ് കിട്ടാഞ്ഞത്?
ഭക്ഷണം കഴിക്കാതെ ഭാരം കുറച്ചതില്‍ അസ്വാഭാവികത എന്തുകൊണ്ടാണ് ഗാര്‍ഡിന് തോന്നാഞ്ഞത്?
എന്തുകൊണ്ടാണത് റിപ്പോര്‍ട്ട് ചെയ്യാഞ്ഞത്?
ചോറ് വേണ്ടെന്നും ചപ്പാത്തി നിര്‍ദ്ദേശിക്കാന്‍ ഡോക്ടറെ കൊണ്ട് എഴുതി വാങ്ങിച്ചതും, ഡോക്ടര്‍ അത് എഴുതികൊടുത്തതും എന്തടിസ്ഥാനത്തിലാണ്?
കറണ്ട് ഓഫ് ചെയ്തും
സിസിടിവി ഓഫ് ചെയ്തതും എങ്ങനെയാണ്?
ഒറ്റക്കെ കൊണ്ട് മതില് ചാടിയത് എങ്ങനെയാണ്?
രണ്ട് കയ്യുള്ള, പോലീസ് ട്രെയിനിങ് കിട്ടിയ പോലീസുകാരില്‍ എത്ര പേര്‍ക്ക് ഇതൊന്ന് ഡെമന്‍സ്‌ട്രേറ്റ് ചെയ്യാന്‍ പറ്റും?
ഒന്നിനും ഉത്തരമില്ല!
Content Highlights: Filmmaker Pravin Narayanan questions the flight of Govindachamy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·