
ശ്വേതാ മേനോൻ | ഫോട്ടോ: www.facebook.com/ShwethaMenonOfficial
അമ്മ സംഘടനയ്ക്ക് ഒരു പ്രതിച്ഛായമാറ്റം ആവശ്യമാണെന്ന് താൻ മനസിലാക്കുന്നുവെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ. മലയാള സിനിമയിൽ ഒരു പുതിയ യുഗം ആരംഭിക്കുമ്പോൾ തനിക്കും മറ്റുള്ളവർക്കും പഠിച്ച ചില കാര്യങ്ങൾ മറക്കേണ്ട സമയമായെന്നും പറഞ്ഞു. ദി ഹോളിവുഡ് റിപ്പോർട്ടറിനോടായിരുന്നു ശ്വേതാ മേനോന്റെ പ്രതികരണം.
അമ്മയിൽ ഒരു പുതിയ തരംഗം കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്ന് ശ്വേതാ മേനോൻ പറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി, ഇന്നസെന്റ് എന്നിവർ സംഘടനയുടെ തലപ്പത്തുണ്ടായിരുന്നപ്പോൾ താൻ അമ്മയുടെ ഭാഗമായിരുന്നിട്ടുണ്ട്. അവരിൽ നിന്നെല്ലാം നമ്മൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു. എന്നാൽ ഇപ്പോൾ, പഠിച്ച ചില കാര്യങ്ങൾ മറക്കാനും, ചില മാറ്റങ്ങൾ വരുത്താനും, ഇതിനെ മുന്നോട്ട് കൊണ്ടുപോകാനും ശ്രമിക്കേണ്ട സമയമാണിതെന്ന് കരുതുന്നു. 'അമ്മ' തകർന്നുപോകാതെ നോക്കേണ്ടത് തൻ്റെ ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ കണ്ടെത്തലുകളെ തുടർന്ന് മോഹൻലാൽ പ്രസിഡൻ്റ് സ്ഥാനം രാജിവച്ചതിനെക്കുറിച്ചും ശ്വേതാ മേനോൻ സംസാരിച്ചു. ഒറ്റപ്പെട്ടുവെന്ന് തോന്നിയതുകൊണ്ടാകാം മോഹൻലാൽ സ്ഥാനമൊഴിഞ്ഞതെന്ന് അവർ സൂചിപ്പിച്ചു.
"അത് എല്ലാവർക്കും ഞെട്ടലുണ്ടാക്കിയ സമയമായിരുന്നു. ലാലേട്ടൻ (മോഹൻലാൽ) സ്ഥാനമൊഴിഞ്ഞപ്പോൾ അത് കൂടുതൽ ഞെട്ടലുണ്ടാക്കി. അത് അദ്ദേഹത്തെ സംബന്ധിച്ച് ഒരു വലിയ തീരുമാനമായിരുന്നിരിക്കണം. പ്രത്യക്ഷത്തിലല്ലെങ്കിലും അദ്ദേഹം ഒറ്റപ്പെട്ടുപോയതായി എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം എളുപ്പത്തിൽ തോൽവി സമ്മതിക്കുന്ന ആളല്ല. ആ സമയത്ത് ഞാൻ ആ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇല്ലായിരുന്നെങ്കിലും, അങ്ങനെ സ്ഥാനമൊഴിയുന്നത് അദ്ദേഹത്തിൻ്റെ സ്വഭാവത്തിന് ചേർന്നതായി തോന്നിയില്ല. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഞാൻ ആറ് വർഷം പ്രവർത്തിച്ചിട്ടുണ്ട്." അവർ പറഞ്ഞു.
പ്രസിഡന്റായുള്ള തൻ്റെ തിരഞ്ഞെടുപ്പ് ചരിത്രപരമാണെങ്കിലും, ചരിത്രം സൃഷ്ടിക്കുക എന്നത് തൻ്റെ അജണ്ടയുടെ ഭാഗമല്ലെന്ന് ശ്വേത പറഞ്ഞു. നിങ്ങളെ താഴേക്ക് വലിക്കാൻ എപ്പോഴും ആളുകളുണ്ടാകും. ഇനിയും ഒരുപാട് പഠിക്കാനുണ്ട്. അമ്മയിലെ പ്രവർത്തനം പൂർണ്ണമായും നിസ്വാർത്ഥമാണ്. ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല, പ്രതിബദ്ധത മാത്രമെന്നും ശ്വേതാ മേനോൻ കൂട്ടിച്ചേർത്തു.
Content Highlights: Shwetha Menon makes past arsenic AMMA`s archetypal pistillate president, emphasizing a caller era
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·