17 September 2025, 07:08 PM IST

നീരജ് ചോപ്ര
ടോക്യോ: ഇന്ത്യയുടെ നീരജ് ചോപ്രയും സച്ചിന്‍ യാദവും ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. യോഗ്യതാ റൗണ്ടില്‍ നിലവിലെ ജേതാവായ നീരജ് ചോപ്ര ആറാമതായാണ് ഫൈനലില്‍ പ്രവേശിച്ചത്. 84.95 മീറ്ററാണ് എറിഞ്ഞ ദൂരം. സച്ചിന്‍ യാദവ് 83.67 മീറ്റര്‍ എറിഞ്ഞാണ് ഫൈനലിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ പത്താമനാണ് സച്ചിന്‍.
ഗ്രാനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴിന്റേതാണ് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനം. 89.53 മീറ്ററാണ് എറിഞ്ഞത്. പാക് താരം അര്‍ഷാദ് നദീം 85.28 മീറ്റര്‍ എറിഞ്ഞു. ജൂലിയന്‍ വെബ്ബര്‍ (87.21 മീ), ജൂലിസ് യെഗൊ (85.96 മീ), ഡേവിഡ് വെഗ്‌നര്‍ (85.67 മീ) എന്നിവരും യോഗ്യത നേടി.
എന്നാല്‍, യോഗ്യതാറൗണ്ടില്‍ മാറ്റുരച്ച മറ്റ് ഇന്ത്യന്‍ താരങ്ങളായ രോഹിത് യാദവും യാഷ് വീറും നിരാശപ്പെടുത്തി. ഇരുവര്‍ക്കും ഫൈനലിന് യോഗ്യത നേടാനായില്ല. ഗ്രൂപ്പ് ബിയില്‍ മത്സരിച്ച രോഹിത്തിന് 77.81 മീറ്ററും യാഷ് വീറിന് 77.51 മീറ്ററും മാത്രമാണ് എറിയാനായത്.
Content Highlights: India`s Neeraj Chopra and Sachin Yadav beforehand to the World Athletics Championships javelin throw








English (US) ·