ഒറ്റയ്ക്കാണെന്ന് തോന്നും, ഉറക്കെ കരയുമായിരുന്നു; 'ലഞ്ച് ബോക്സി'ന് മുൻപുള്ള നാളുകളെക്കുറിച്ച് നിമ്രത്

7 months ago 8

Nimrat Kaur

നിമ്രത് കൗർ | ഫോട്ടോ: AFP

ഞ്ച് ബോക്സ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച നടിയാണ് നിമ്രത് കൗർ. ഈ ചിത്രത്തിൽ അവസരം ലഭിക്കുന്നതിനുമുൻപ് ജീവിതച്ചെലവിനുള്ള പണം എവിടെ നിന്ന് വരുമെന്നതിനെക്കുറിച്ചോർത്ത് ആശങ്കപ്പെട്ടിരുന്ന നാളുകളുണ്ടായിരുന്നെന്ന് തുറന്നുപറഞ്ഞിരിക്കുകയാണവർ. ബോളിവുഡിൽ അവസരം നേടാൻ ബുദ്ധിമുട്ടിയിരുന്ന സമയത്ത് നാടകങ്ങളിലും പരസ്യങ്ങളിലും വേഷമിട്ടിരുന്നെന്നും നിമ്രത് വെളിപ്പെടുത്തി.

ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മുംബൈയിൽ വന്നതിന് ശേഷം 2-3 മാസത്തോളം മ്യൂസിക് വീഡിയോകളിൽ അഭിനയിച്ചതും നിരവധി പരസ്യചിത്രങ്ങളിൽ പ്രവർത്തിച്ചതും നിമ്രത് ഓർത്തെടുത്തത്. 4-5 വർഷത്തോളം തിയേറ്റർ ചെയ്തതിനെക്കുറിച്ചും അവർ പറഞ്ഞു. "ചിലപ്പോൾ അടുത്ത ശമ്പളം എവിടെ നിന്ന് വരുമെന്നോർത്ത് ഞാൻ ആശങ്കപ്പെടാറുണ്ടായിരുന്നു? ഞാൻ കഴിവുള്ളവളാണോ? തിരിച്ചു പോകണോ? ഞാൻ ചെയ്യുന്നത് കാണാൻ ആളുകൾ ഇഷ്ടപ്പെടുന്നുണ്ടോ? 'ദ ലഞ്ച്ബോക്സ്'-ന് മുൻപ്, ഇനി എന്ത് ചെയ്യണം എന്നെനിക്ക് അറിയാത്ത ഒരു ഘട്ടമുണ്ടായിരുന്നു." നിമ്രത് ഓർത്തെടുത്തു.

"തിയേറ്റർ ചെയ്യുന്ന സമയത്ത് എൻ്റെ ബാങ്ക് ബാലൻസ് വളരെ കുറഞ്ഞ ഒരു സമയമുണ്ടായിരുന്നു. പണം എവിടെ നിന്ന് വരുമെന്ന് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ധാരാളം ഭയപ്പെട്ടിരുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ വീട്ടിലേക്ക് മടങ്ങുന്നത് മറ്റൊരുതരം അപമാനമാണ്. ഞാൻ വളരെ ദുഃഖിതയും മാനസികമായി തളർന്നവളും ആയിരുന്ന ദിവസങ്ങളുണ്ടായിരുന്നു. കാര്യങ്ങൾ വളരെ ബുദ്ധിമുട്ടേറിയതും വെല്ലുവിളി നിറഞ്ഞതും ആയിരുന്നു. ഞാൻ കരയുമായിരുന്നു, ഒറ്റയ്ക്കാണെന്ന് തോന്നുമായിരുന്നു. പക്ഷേ ഉള്ളിനുള്ളിൽ നിന്ന് ഒരു ശബ്ദം പറഞ്ഞു, ഉപേക്ഷിക്കരുതെന്ന്,” നിമ്രതിന്റെ വാക്കുകൾ.

2013-ലാണ് 'ദ ലഞ്ച്ബോക്സ്' എന്ന ചിത്രത്തിലൂടെ നിമ്രത് നായികയായി അരങ്ങേറ്റം കുറിച്ചത്. ഇതിന് മുൻപ് ഇംഗ്ലീഷ് സിനിമയായ 'വൺ നൈറ്റ് വിത്ത് ദ കിംഗ്' ൽ അവർ വേഷമിട്ടിരുന്നു. 'യഹാൻ', 'ലവ് ഷുവ് ടേ ചിക്കൻ ഖുറാന' എന്നീ ചിത്രങ്ങളിൽ കാമിയോ റോളുകളിലും അവർ പ്രത്യക്ഷപ്പെട്ടു. ഇർഫാൻ ഖാനും നവാസുദ്ദീൻ സിദ്ദിഖിയും അഭിനയിച്ച ഈ ചിത്രം റിതേഷ് ബത്രയാണ് സംവിധാനം ചെയ്തത്, ഗുനീത് മോംഗ, അനുരാഗ് കശ്യപ്, അരുൺ രംഗാചാരി എന്നിവരാണ് നിർമ്മിച്ചത്. കാൻ ചലച്ചിത്രോത്സവത്തിൽ ഈ ചിത്രത്തിന് ഗ്രാൻഡ് റെയിൽ ഡി ഓർ പുരസ്കാരം ലഭിച്ചിരുന്നു.

പിന്നീട് 'എയർലിഫ്റ്റ്', 'ദസ്വി' തുടങ്ങിയ ചിത്രങ്ങളിലും 'ഹോംലാൻഡ്', 'വേവാർഡ് പൈൻസ്', 'ഫൗണ്ടേഷൻ' തുടങ്ങിയ അമേരിക്കൻ ഷോകളിലും നിമ്രത് എത്തിയിരുന്നു. അടുത്തിടെ 'കുൽ: ദ ലെഗസി ഓഫ് ദ റൈസിംഗ്സ്', 'സ്കൈ ഫോഴ്സ്' എന്നീ ചിത്രങ്ങളിലും നിമ്രത് പ്രത്യക്ഷപ്പെട്ടു. 'സെക്ഷൻ 84' ആണ് നിമ്രതിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

Content Highlights: Nimrat Kaur`s travel from theatre & ads to Bollywood stardom. Learn astir her struggles

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article