05 May 2025, 10:36 PM IST

വേടൻ
ഇടുക്കി: തന്റെ ദുശ്ശീലങ്ങളിൽ സ്വാധീനിക്കപ്പെടാതിരിക്കാന്‍ സഹോദരങ്ങൾ ശ്രദ്ധിക്കണമെന്ന് റാപ്പര്‍ വേടന്‍. നല്ല ശീലങ്ങള്‍ കണ്ടുപഠിക്കണം. തനിക്ക് പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ല. ഒറ്റയ്ക്കാണ് വളര്‍ന്നത്. സഹോദരനെ പോലെ കേള്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും വേടന്‍ ഇടുക്കിയിലെ പരിപാടിക്കിടെ ആരാധകരോട് പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് വാഴത്തോപ്പിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വേടൻ പാടാനെത്തിയത്. വേടൻ കേസിൽ ഉൾപ്പെട്ടശേഷം ആദ്യമായി നടത്തുന്ന സ്റ്റേജ് പ്രോഗ്രാമായിരുന്നു ഇത്.
നേരത്തെ, ഇതേ മേളയുടെ ഉദ്ഘാടനദിവസമായ ഏപ്രിൽ 29-ന് വൈകീട്ട് എട്ടിന് വേടന്റെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നു. എന്നാൽ, ഇതിനിടെ അദ്ദേഹം അഞ്ച് ഗ്രാം കഞ്ചാവുമായി ഫ്ലാറ്റിൽനിന്ന് പോലീസിന്റെ പിടിയിലായി. ഇതോടെ സംഘാടകർ സംഗീതപരിപാടി റദ്ദാക്കുകയായിരുന്നു.
എന്നാൽ, താൻ ചെയ്തത് തെറ്റാണെന്നും തിരുത്താൻ ശ്രമിക്കുമെന്നും വേടൻ പറഞ്ഞിരുന്നു. വനംവകുപ്പ് രജിസ്റ്റർ ചെയ്ത പുലിപ്പല്ല് കേസിൽ ഉൾപ്പെടെ ജാമ്യവും കിട്ടി. ഇതോടെയാണ് പരിപാടി പുനഃക്രമീകരിക്കാൻ സംഘാടകർ തീരുമാനിച്ചത്.
Content Highlights: Rapper Vedan addresses fans aft his caller cause arrest
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·