ഒറ്റയ്ക്കായിരിക്കുമ്പോൾ കൂടെയുള്ള മറ്റ് ആറ് പേരെയും വല്ലാതെ മിസ്സ് ചെയ്യും, ഓർത്തു പോയി എന്ന് ജിൻ; കൂടെ എന്തിനും അവരുണ്ട്

5 months ago 6

Authored by: അശ്വിനി പി|Samayam Malayalam25 Jul 2025, 12:30 pm

ജിന്നിനെ അങ്ങനെ അങ്ങ് ഒറ്റയ്ക്കാക്കുമോ. സോളോ പെർഫോമൻസ് നടത്തുമ്പോഴും കൂട്ടിന് കട്ടയ്ക്ക് മറ്റ് താരങ്ങളും വന്നു നിന്നു. ഒറ്റയ്ക്ക് എന്തെങ്കിലും ചെയ്യാൻ ജിന്നിന് പാടാണ്

ജിൻജിൻ
കെ-പോപ് മ്യൂസിക് ബാന്റ് ആയ ബിടിഎസ്സിന്റെ പാട്ടുകളും ലൈപ് പെർഫോമൻസുകളും മാത്രമല്ല, അവർ ഏഴ് പേരും തമ്മിലുള്ള സൗഹൃദവും ആരാധകർക്ക് അത്രയേറെ ഇഷ്ടമാണ്. പരസ്പരം സ്നേഹിച്ചും പ്രോത്സാഹിപ്പിച്ചും പിന്തുണച്ചും അവർ പരസ്പരം ഒന്നിച്ചു വളരുകയാണ്. ജിന്നിന്റെ ഏറ്റവുമൊടുവിലത്തെ സോളോ കച്ചേരിയിലും അത് കാണാമായിരുന്നു.

"റൺ സിയോക് ജിൻ എപി ടൂറി"ന്റെ അവസാന ഘട്ടങ്ങളിലാണ് ജിൻ. പുതിയ BANGTANTV വീഡിയോയിൽ, ഗായകൻ തന്റെ ആദ്യത്തെ പരിപാടിയുടെ അണിയറ വിശേഷങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. രണ്ട് ദിവസങ്ങളിലായി നടന്ന ഈ ടൂറിന് ഗോയാങ്ങിലെ കച്ചേരികളോടെയായിരുന്നു തുടക്കം. ഈ രണ്ട് ദിവസങ്ങളിലും ബിടിഎസ്സിന്റെ മറ്റ് ആറ് താരങ്ങളും ജിന്നിനൊപ്പം ചേർന്നു, ആദ്യത്തെ ദിവസം മൂന്ന് പേരും, രണ്ടാമത്തെ ദിവസം മൂന്ന് പേരും വന്നു തങ്ങളുടെ ഉറ്റ സുഹൃത്തിന് ആവേശം നൽകി.

Also Read: മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും തോളിൽ കൈയ്യിട്ട് നിൽക്കുന്ന സംവൃത സുനിൽ; മുണ്ട് മടക്കി സൂപ്പർ താരങ്ങൾ, ഇത് പൊളിച്ചെന്ന് ആരാധകർ

ബിടിഎസിന്റെ യൂട്യൂബ് ചാനലിലെ പുതിയ വിശേഷങ്ങൾ ജിന്നിന്റെ ഈ കച്ചേരിയുമായി ബന്ധപ്പെട്ടത് തന്നെയായിരുന്നു. ഒരുപാട് നേരം നീണ്ടു നിന്ന റിഹേഴ്സലും, പിയാനോ സെക്ഷനിൽ തെറ്റുകൾ വരാതെ ശ്രദ്ധിക്കുന്നതും, പ്രാർത്ഥനയുമൊക്കെയായി ജിൻ പൂർണമായും തയ്യാറെടുക്കുന്നത് കാണാം.

സ്റ്റേജിൽ കയറുന്നതിന് മുൻപേ പൊതുവെ ബിടിഎസ് താരങ്ങൾ ഒരു മീറ്റിങ് നടത്താറുണ്ട്. എന്നാൽ ഇത് തന്റെ സോളോ പെർഫോമൻസ് ആയതിനാൽ അത് മിസ്സായി. അതുകൊണ്ട് തന്നെ സ്റ്റേജിൽ കയറുമ്പോൾ അവരെ വല്ലാതെ ഓർത്തുപോകുന്നു, മിച്ച് ചെയ്യുന്നു എന്നാണ് ജിൻ പറഞ്ഞത്.

ഒരു മുഖ്യമന്ത്രിയുടെ ബിസിനസ് ഐഡിയ; വിപണിയിൽ ഭാര്യക്ക് നൽകിയത് 78 കോടി രൂപയുടെ ലാഭം


ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യുന്നത് ഒരുപാട് ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞിട്ടുള്ള ആളാണ് ജിൻ. അതുകൊണ്ട് തന്നെ ജിൻ സ്റ്റേജിലേക്ക് കയറുമ്പോൾ കൂടെ തന്നെ ജെ ഹോപ്പും ഉണ്ടായിരുന്നു, അടുത്ത് നിന്ന് മാറാതെ. ആർപ്പുവിളികളും ഘരഘോഷങ്ങളും ആയതോടെ ജിന്നിന്റെ ആശങ്കയെല്ലാം മാറി. ആദ്യത്തെ ദിവസവും വിയും ആർ എമ്മും ജെ ഹോപ്പുമാണ് ജിന്നിനെ പിന്തുണയ്ക്കാൻ എത്തിയത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article