ഒറ്റരാത്രികൊണ്ട് വന്ന മാറ്റം, ഞാന്‍ ഹിജാബിയായി; അന്നത്തെ ഗ്ലാമര്‍ നായിക, ജീവിതം ഇന്ന് ഹാപ്പിയാണ് എന്ന് മുംതാസ്

1 week ago 3
mumtazമുംതാസ്
മുംതാസ് എന്ന നടിയെ പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നത് വിജയ് നായകനായി എത്തിയ ഖുഷി എന്ന ചിത്രത്തിലെ കട്ടിപ്പുടി കട്ടിപ്പുടി ഡാ എന്ന പാട്ട് രംഗത്തിലൂടെയാണ്. ഖുഷിയില്‍ മാത്രമല്ല, അന്നത്തെ മിക്ക തമിഴ് സിനിമകളിലും ഗ്ലാമര്‍ നായികയായി സജീവമായികുന്നു മുംതാസ്. പക്ഷേ ഇന്ന് മുംതാസ് ഒരു ഹിജാബിയാണ്. ജീവിതം ആകെ മൊത്തത്തില്‍ മാറി, സിനിമ പൂര്‍ണമായും ഉപേക്ഷിച്ചു. ജീവിതം സുഖവും സന്തോഷവും സമാധാനവും നിറഞ്ഞതാണെന്ന് മുംതാസ് പറയുന്നു.

ഇപ്പോള്‍ ഞാന്‍ സിനിമ പൂര്‍ണമായും ഉപേക്ഷിച്ചു, വാടകയിലൂടെ എനിക്ക് വരുമാനം വരുന്നുണ്ട്, ഞാന്‍ പഠിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു, ഉറങ്ങുന്നു, ജീവിക്കുന്നു. സുഖം സന്തോഷം, സമാധാനം. ചെന്നൈയില്‍ തന്നെയാണ് ജീവിക്കുന്നത്- മുംതാസ് തന്റെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് പറഞ്ഞു.

Also Read: സഹോദരന്റെ മരണത്തെ കുറിച്ച് ഒരുവാക്ക് ജയറാം ചോദിച്ചില്ല; അവസ്ഥ മനസ്സിലാക്കി പെരുമാറിയതിനെ കുറിച്ച് ഉര്‍വശി

പതിനാറാം വയസ്സില്‍ അഭിനയ ജീവിതത്തിലേക്ക് വന്നതാണ് ഞാന്‍. ഞാന്‍ ജനിച്ചതും വളര്‍ന്നതും എല്ലാം മുസ്ലീം കുടുംബത്തിലാണ്. എന്നാല്‍ ഞാന്‍ എന്റെ മതവിശ്വാസത്തെ പൂര്‍ണമായും ഫോളോ ചെയ്യുന്നുണ്ടായിരുന്നില്ല. സിനിമയിലേക്ക് എത്തുമ്പോള്‍ എന്താണോ എന്റെ ക്രിയേറ്റര്‍, ഡയരക്ടര്‍ ആവശ്യപ്പെടുന്നത്, അതാണ് ഞാന്‍ ചെയ്തത്. എന്റെ വേഷങ്ങളും, ഞാന്‍ ചെയ്ത പെര്‍ഫോമുകളും എല്ലാം ഒരു അഭിനേത്രി എന്ന നിലയില്‍ എന്റെ തൊഴിലായിരുന്നു.

പക്ഷേ സിനിമയില്‍ ഉള്ളത് പോലെയല്ലായിരുന്നു എന്റെ യഥാര്‍ത്ഥ ജീവിതം. സിനിമയില്‍ ധരിക്കുന്ന തരം ഗ്ലാമര്‍ വേഷങ്ങളല്ല അന്നും ഞാന്‍ റിയല്‍ ലൈഫില്‍ ജീവിച്ചത്. സിനിമയ്ക്ക് അപ്പുറത്ത് മത വിശ്വാസങ്ങളും ആചാരങ്ങളും ഞാന്‍ പാലിച്ചു പോന്നിരുന്നു. അഞ്ച് നേരം നിസ്‌കരിക്കുകയൊക്കെ ചെയ്യും. അന്നും ഞാന്‍ മുംസ്ലീം പഠനങ്ങള്‍ നടത്തുന്നുണ്ട്. അങ്ങനെ ഒരു ക്ലാസില്‍ രണ്ടര മണിക്കൂര്‍ നീണ്ട എന്റെ ടീച്ചറുടെ പ്രസംഗം കഴിഞ്ഞതിന് ശേഷമാണ് എനിക്ക് മാറ്റമുണ്ടായത്. ഒറ്റ രാത്രികൊണ്ട് ഞാന്‍ ഹിജാബിയായി.


അതുവരെ ജീവിച്ച ജീവിതത്തില്‍ നിന്ന് പെട്ടന്നൊരു സുപ്രഭാതത്തില്‍ ഹിജാബിയാകുകയായിരുന്നില്ല, തിരിച്ചറിവുകള്‍ വന്നു തുടങ്ങി, മനസ്സിലാക്കി തുടങ്ങി, പിന്നീടത് പ്രാക്ടീസ് ചെയ്തു തുടങ്ങി. ജീവിതത്തില്‍ ഏറ്റവും മനോഹരമായത് പലതും നേരിട്ട് അറിയാനും അനുഭവിക്കാനും സാധിച്ചു.

സിനിമയില്‍ ഗ്ലാമര്‍ വേഷം ധരിച്ചതുകൊണ്ട് എന്നോട് ആരും അപര്യാദയായി പെരുമാറിയിട്ടില്ല. പക്ഷേ എന്നോടുള്ള സമീപനം എങ്ങനെയായിരുന്നു എന്നതില്‍ ഇന്ന് വ്യത്യാസമുണ്ട്. അന്ന് ജീന്‍സും ടോപ്പും ധരിച്ച് നടക്കുമ്പോള്‍ കിട്ടുന്ന മര്യാദയും, ഇന്ന് ഹിജാബി ധരിച്ചതിന് ശേഷം കിട്ടുന്ന മര്യാദയും വ്യത്യസ്തമാണ് എന്ന് മുംതാസ് പറയുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article