Authored by: അശ്വിനി പി|Samayam Malayalam•13 Aug 2025, 4:05 pm
2023 മുതൽ ഒലിവിയ റോഡ്രിഗോയും ലൂയിസ് പാർട്രിഡ്ജും പ്രണയത്തിലാണ് എന്ന വാർത്തകൾ പുറത്തുവന്നു തുടങ്ങിയതാണ്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്നാണ് ഇപ്പോൾ കേൾക്കുന്നത്
ഒലിവിയ റോഡ്രിഗോയും ലൂയിസ് പാർട്രിഡ്ജും കഴിഞ്ഞ ദിവസം ലോസ് അഞ്ചൽസിൽ ഇരുവരെയും ഒരുമിച്ച് കണ്ട ആരാധകർ ഫോട്ടോകൾ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതിൽ ഒലിവിയ റോഡ്രിഗോയുടെ മോതിര വിരലിലെ വലിയ ഡയമണ്ട് മോതിരത്തിലേക്കാണ് ആരാധകരുടെ ശ്രദ്ധ പതിഞ്ഞത്. ഇതോടെയാണ് ഒലിവിയയുടെയും ലൂയിസിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന തരത്തിലുള്ള ഗോസിപ്പുകൾ വന്നത്.
Also Read: വിവാഹ മോചനത്തെ കുറിച്ചും, കാൻസർ രോഗത്തെ അതിജീവിച്ചതിനെ കുറിച്ചും ഇപ്പോൾ തുറന്ന് പറയാനുള്ള കാരണം; ജ്യുവൽ മേരി വ്യക്തമാക്കുന്നുഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ടാണ് ചിത്രങ്ങൾ പ്രചരിയ്ക്കുന്നത്. എന്നാൽ ഇതുവരെ ഗായികയോ നടനോ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. വൈകാതെ വിവാഹക്കാര്യത്തിൽ ഒരു ഔദ്യോഗിക അറിയിപ്പുണ്ടാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
2023 ൽ ലൂയിസ് പാർട്രിഡ്ജന്റെ ജന്മനാടായ ലണ്ടനിൽ ഇരുവരെയും ഒന്നിച്ച് കണ്ടതോടെയാണ് പ്രണയ ഗോസിപ്പുകൾ പ്രചരിച്ചത്. പിന്നീട് അത് ശരി വയ്ക്കും വിധമുള്ള ചിത്രങ്ങൾ പല ഇടങ്ങളിൽ നിന്നായി പുറത്തുവന്നു. അറുപത്തിയേഴാം ആനുവൽ ഗ്രാമി അവാർഡ് ഷോയിലും , 2025 ലെ വാനിറ്റി ഫെയർ ഓസ്കാർ പാർട്ടിയിലും എല്ലാം ഇരുവരുടെയും ഒരുമിച്ചുള്ള സാന്നിധ്യം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
Also Read: ഒന്നും രണ്ടുമല്ല കോടികൾ! ഈ സീസണിൽ ലാലേട്ടന് സാലറി കൂടിയത് ആറ്കോടി; സൽമാനും നാഗചൈതന്യക്കും അതുക്കും മേലെ!
വിംബിൾട്ടൺ ടെന്നീസ് ടൂർണമെന്റിൽ നിന്നാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇരുവരും ചുംബിക്കുന്നതായ ചിത്രങ്ങൾ വളരെ പെട്ടന്ന് വൈറലാവുകയും ചെയ്തു.
വിമാനത്താവളങ്ങളിൽ കർശന പരിശോധന; ഹാൻഡ് ബാഗേജിൽ ഈ സാധനങ്ങൾ വേണ്ട
എഫ്എക്സ് പരമ്പരയായ പിസ്റ്റളിന് ശേഷമാണ് ലൂയിസ് പാർട്രിഡ്ജ് ശ്രദ്ധ നേടിയത്. നടി സിഡ്നി ചാൻഡലറുമായി നേരത്തെ നടൻ ഡേറ്റിങിൽ ആയിരുന്നു. റെക്കോർഡ് പ്രൊഡ്യൂസർ ആയ സാക്ക് ബിയയും പിന്നീട്, നടൻ ഏഥൻ വാക്കറുമായും ഉണ്ടായിരുന്ന പ്രണയത്തിന്റെ പേരിൽ ഒലിവിയ റോഡ്രിഗോയും വാർത്തകളിൽ നിറഞ്ഞിരുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·