Published: October 31, 2025 10:13 AM IST
1 minute Read
ബെംഗളൂരു∙ ഒളിംപിക് മെഡൽ നേടിയ ആദ്യ മലയാളി മാനുവൽ ഫ്രെഡറിക് ബെംഗളൂരുവിൽ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 8.10നായിരുന്നു അന്ത്യം. 1972 ൽ ഒളിംപിക്സിൽ വെങ്കലം നേടിയ ഹോക്കി ടീമിലെ ഗോളിയായിരുന്നു കണ്ണൂർ സ്വദേശിയായ മാനുവൽ ഫ്രെഡറിക്. 1971 ൽ ഇന്ത്യൻ ടീമിലെത്തിയ മാനുവല്‍ ഫ്രെഡറിക് ഏഴു വർഷത്തോളം ദേശീയ ടീമിന്റെ ഭാഗമായിരുന്നു.
ഇന്ത്യയ്ക്കായി രണ്ടു ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്. 1972ലെ മ്യൂണിക് ഒളിംപിക്സിലാണ് വെങ്കലം നേടിയത്. പെനാൽറ്റി സ്ട്രോക്കുകൾ തടുക്കുന്നതിലുള്ള മികവുകൾ കാരണം ‘ദ് ടൈഗര്‍’ എന്ന പേരിലായിരുന്നു അദ്ദേഹം ഇന്ത്യൻ ടീമിൽ അറിയപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. 71–ാം വയസ്സിൽ ധ്യാൻചന്ദ് പുരസ്കാരം സ്വന്തമാക്കി.








English (US) ·