ഒളിംപിക്സിൽ ഒരു മെഡൽ, അതു തന്നെ സ്വപ്നം

1 month ago 5

കെ.എസ്.ബിജിമോൾ‌

Published: July 31, 2026 12:47 PM IST

1 minute Read

ശ്രീശങ്കറിന്റെ മത്സര ചിത്രങ്ങൾക്ക് അരികെ ബിജിമോൾ, കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേട്ടത്തിനു ശേഷം എം. ശ്രീശങ്കർ
ശ്രീശങ്കറിന്റെ മത്സര ചിത്രങ്ങൾക്ക് അരികെ ബിജിമോൾ, കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേട്ടത്തിനു ശേഷം എം. ശ്രീശങ്കർ

ശങ്കു ട്രാക്കിൽ ഇറങ്ങുമ്പോഴെല്ലാം രാവിലെ മുതൽ ഞാൻ പാലക്കാട്ടെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും പോയി പ്രാർഥിക്കും.  മത്സരത്തിന്റെ തലേദിവസം മുതലേ എന്റെ പ്രാർഥന തുടങ്ങും. മുരളിയേട്ടൻ (ശ്രീശങ്കറിന്റെ പിതാവ് എസ്.മുരളി) എന്നെ കളിയാക്കും. എന്നാലും പ്രാർഥന മുടക്കാറില്ല. ഇന്നലെ കോമൺവെൽത്തിൽ വെള്ളി കിട്ടിയപ്പോൾ വലിയ സന്തോഷം തോന്നി. ഇത്തവണ നല്ല ഫോമിലായിരുന്നു. സ്വർണം പ്രതീക്ഷിച്ചിരുന്നെങ്കിലും വെള്ളിയാണു ലഭിച്ചത്. എന്നാലും അവൻ മികച്ച പ്രകടനം കാഴ്ചവച്ചു. 

ചെറുപ്പത്തിൽ മുരളിയേട്ടൻ അവന്റെ പ്രകടനത്തിനു ലോകോത്തര നിലവാരമുണ്ടെന്നു പറയുമ്പോൾ ഞാൻ അത്ര കാര്യമാക്കിയിരുന്നില്ല. അന്നു പ്രഥമ പരിഗണന പഠനത്തിനായിരുന്നു. അതുകൊണ്ടുതന്നെ പത്താം ക്ലാസ് വരെ വലിയ മത്സരങ്ങൾക്കൊന്നും വിട്ടിരുന്നില്ല. ‌പത്താം ക്ലാസിൽ നിന്നാണ് ആദ്യമായി ദേശീയ മീറ്റിനു പോകുന്നത്. അവന്റെ കഠിനപ്രയത്നം കൊണ്ടാണ് ഈ നേട്ടങ്ങളെല്ലാമുണ്ടായത്. ഇനി ഏഷ്യൻ ഗെയിംസിനുള്ള പരിശീലനം തുടരണം. 

2024ലെ പാരിസ് ഒളിംപിക്സിൽ പങ്കെടുക്കാൻ കഴിയാതെ പോയതു ഞങ്ങൾക്കെല്ലാവർക്കും ഇപ്പോഴും വിഷമമുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഡോക്ടർക്കരികിലേക്ക് അവനെ കൊണ്ടുപോയപ്പോൾ ഇനിയൊരിക്കലും ട്രാക്കിലേക്ക് തിരികെപ്പോകാൻ സാധിക്കില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ഡോക്ടർമാർ പറഞ്ഞതിനെക്കാൾ വേഗത്തിൽ ശ്രീശങ്കർ ട്രാക്കിൽ തിരിച്ചെത്തി. അവന്റെ നിശ്ചയദാർഢ്യം കൊണ്ടുമാത്രമാണ് അതു സാധ്യമായത്. ഇനി ഒളിംപിക്സിൽ ഒരു മെഡൽ നേടുകയെന്നതാണു സ്വപ്നം. കോമൺവെൽത്ത് നേട്ടത്തിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി.സതീശനും കായികമന്ത്രി ഒ.ജെ.ജനീഷും വിളിച്ച് അഭിനന്ദിച്ചതും ഞങ്ങൾക്കു വലിയ സന്തോഷം നൽകുന്നതാണ്.

(രാജ്യാന്തര അത്‌ലീറ്റുകളാണ് ശ്രീശങ്കറിന്റെ മാതാപിതാക്കളായ എസ്.മുരളിയും കെ.എസ്.ബിജിമോളും)

English Summary:

Shree Sankar's parent expresses immense joyousness and pridefulness implicit his Commonwealth Games metallic medal. She highlights his dedication, resilience, and unwavering spirit, which allowed him to flooded a career-threatening wounded and instrumentality to the way stronger than ever, with dreams of an Olympic medal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article