Published: October 16, 2025 11:14 AM IST
1 minute Read
-
2036 ഒളിംപിക്സ് ലക്ഷ്യമിട്ട് സ്കൂൾ കായികമേളകൾ പരിഷ്കരിക്കണമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ്
കൊച്ചി ∙ 2036ലെ ഒളിംപിക്സ് എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാനത്തെ സ്കൂൾ കായികമേളകൾ സമൂലമായി പരിഷ്കരിക്കണമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ എംപി. സംസ്ഥാന സ്കൂൾ ഒളിംപിക്സിനു മുന്നോടിയായി മലയാള മനോരമ കൊച്ചിയിൽ സംഘടിപ്പിച്ച ‘വിഷൻ 2036: നമ്മുടെ ഒളിംപിക്സ്, നമുക്കൊരു മെഡൽ’ ആശയക്കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അവർ.
കായികമേളകളിൽ മുന്നിലെത്തുന്ന ആദ്യ 3 സ്ഥാനക്കാരെ മാത്രമല്ല, അന്നത്തെ ദിവസത്തെ പ്രകടനം പിന്നാക്കമായതുകൊണ്ടു മാത്രം നാലും അഞ്ചും ആറും സ്ഥാനത്തായവരെക്കൂടി കൃത്യമായ പരിശീലനം നൽകി മുന്നോട്ടു കൊണ്ടുവരണം. ഉയർന്ന നിലവാരം പുലർത്തുന്ന അത്‌ലീറ്റുകളുടെ നിര തന്നെ ഈ രീതിയിൽ രൂപപ്പെടുത്തേണ്ടത് 2036ലേക്കുള്ള കേരളത്തിന്റെ ഒളിംപിക് നയത്തിലുണ്ടാകണം.
2010 മുതൽ 2018 വരെ ജനിച്ച കുട്ടികളാണ് 2036ലെ ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. അവർ ഇന്നത്തെ നമ്മുടെ സ്കൂളുകളിലുണ്ട്. ആ പുതുതലമുറ ഒളിംപ്യൻമാരെ കണ്ടെത്തണം. തയാറെടുപ്പുകളെ സാമ്പത്തിക പ്രതിസന്ധി ബാധിക്കാതിരിക്കാനായി പ്രത്യേക ഫണ്ടിനു രൂപം നൽകണം. സർക്കാർ സംവിധാനങ്ങളുടെ പരിമിതികൾ തിരിച്ചറിഞ്ഞു സ്വകാര്യ സംരംഭകർ ഉൾപ്പെടെ ഈ ദൗത്യത്തിൽ പങ്കാളികളാകണം – ഉഷ അഭിപ്രായപ്പെട്ടു.
English Summary:








English (US) ·