Authored by: അശ്വിനി പി|Samayam Malayalam•1 Aug 2025, 3:08 pm
73 കാരനായ ലിയാം നീസണും 58 കാരിയായ പമേല ആൻഡേഴ്സിനും ഇടയിലെ പ്രണയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവരും ഒന്നിച്ച് ഒഴിഞ്ഞ തിയേറ്ററിൽ തങ്ങളുടെ പുതിയ സിനിമ കണ്ട വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്
പമേല ആൻഡേഴ്സണും ലിയാം നീസണും ഒറ്റത്തവണ മാത്രമേ ഞാൻ നേക്കഡ് ഗൺ എന്ന ചിത്രം കണ്ടിട്ടുള്ളൂ, അതും ലിയാം നീസണിനൊപ്പമായിരുന്നു. ഒഴിഞ്ഞ തിയേറ്ററിലിരുന്നാണ് ഞങ്ങൾ രണ്ടുപേരും സിനിമ കണ്ടത്. സ്ക്രീനിൽ നമ്മളെ തന്നെ കാണുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് നടി പറഞ്ഞത്. ഇതോടെ പമേല - ലിയാം പ്രണയത്തെ കുറിച്ചുള്ള ആരാധകരുടെ മതിപ്പും കൂടുകയാണ്.
Also Read: ഡിസി യൂണിവേഴ്സിന്റെ ബാറ്റ്മാൻ വേറെ, പാറ്റിൻസന്റെ ബാറ്റ്മാന്റെ ബാനർ മാറി! നിരാശയോടെ ആരാധകർപമേലയും ലിയാമും തമ്മിൽ ആത്മാർത്ഥമായ പ്രണയമാണ്. പുതിയ സിനിമകളുടെ തിരക്കിലും ഇരുവരും തങ്ങളുടെ പ്രണയത്തിന് വേണ്ടിയുള്ള സമയം കണ്ടെത്തിയിരുന്നു എന്നൊക്കെയാണ് താരങ്ങളോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. 73 കാരനായ ലിയാം നീസണും 58 കാരിയായ പമേല ആൻഡേഴ്സിനും ഇടയിൽ ഈ വൈകിയ പ്രായത്തിൽ വന്ന പ്രണയം ഇതിനോടകം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.
Also Read: ഭാമയുടെ രണ്ടാം തുടക്കം! അവസാനം വരെയും രഹസ്യമാക്കി വച്ചു, നീ എന്നാലും പറഞ്ഞില്ലല്ലോ എന്ന പരാതി; സുമതിവളവിലെ മാളു
യുഎഇയിലെ പ്രവാസികളുടെ ജീവിത ചെലവ് കൂടും; പുതിയ ട്രെൻഡ്
1988 ൽ പുറത്തിറങ്ങിയ നേക്കഡ് ഗൺ എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രത്തിൻറെ റീബൂട്ട് ആണ് ഇന്ന് അതേ പേരിൽ റിലീസ് ആയിരിക്കുന്ന ചിത്രം. ആദ്യ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്ന ഫ്രാങ്ക് ഡ്രെബിൻ എന്ന കഥാപാത്രത്തിൻറെ മകൻ ജൂനിയർ ഫ്രാങ്ക് ഡ്രെബിൻ എന്ന കഥാപാത്രമായിട്ടാണ് ലിയാം നീസൺ എത്തുന്നത്. ഫ്രാങ്കിൻറെ കാമുകിയായ ബെത്ത് എന്ന നായികയായി പമേല ആൻഡേഴ്സും എത്തുന്നു. ഇവരെ കൂടാതെ കെവിൻ ഡ്യുറാൻഡ്, കോഡി റോഡ്സ്, പോൾ വാൾട്ടർ ഹൗസർ, ലിസ കോഷി എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·