Authored by: ഋതു നായർ|Samayam Malayalam•8 Jun 2025, 10:34 am
അനിയത്തിക്ക് ഒരു പ്രശ്നം വരുമ്പോൾ ഒരു ചേച്ചി എങ്ങനെ ആയിരിക്കണം എന്നതിന്റെ എക്‌സാക്ട് പ്രൂഫ് ആണ് അഹാന. അനുജത്തിയ്ക്ക് വിഷയം ആയപ്പോൾ പിന്തുണയുമായി രംഗത്ത്
ദിയ കൃഷ്ണ (ഫോട്ടോസ്- Samayam Malayalam) QR കോഡിൽ കൃത്രിമം കാണിച്ചു സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ 69 ലക്ഷത്തിന്റെ തട്ടിപ്പ് കളി. ഓ ബൈ ഓസി എന്ന ജുവലറി ഷോപ്പ് നടത്തുന്ന ദിയ ഗർഭിണി ആയ ശേഷം കൃത്യമായി കടയിൽ പോയിരുന്നില്ല. പകരം ഫോൺ കോളിലൂടെയും മറ്റും കാര്യങ്ങൾ നോക്കി നടത്തി. അത് ആ സ്ഥാപനത്തിലെ ജീവനക്കാരോട് അവർ കാണിച്ച വിശ്വാസം. ചതിക്കില്ല, പറ്റിക്കില്ല എന്ന് കരുതിയിടത്ത് നിന്ന് തന്നെ പിന്നിൽ കുത്ത്- അഞ്ചു പറഞ്ഞിരുന്നു. ശരിക്കും പറഞ്ഞാൽ എന്തും വിശ്വസിക്കുന്ന ആരെയും വിശ്വസിക്കുന്ന പ്രകൃതമാണ് ഓസിക്ക്. തന്റെ ജീവിതത്തിൽ ഉണ്ടായ വിഷയങ്ങൾ ഒക്കെയും ഇതിന്റെ പേരിൽ ആയിരുന്നു എന്ന് പലവട്ടമായി ഓസി പറഞ്ഞിട്ടുണ്ട്. ഒൻപതുമാസത്തിലേക്ക് കടന്ന ഈ വേളയിൽ ഓസി അനുഭവിക്കുന്നവേദനയെകുറിച്ചാണ് പല സ്ത്രീകളും കമന്റിട്ടത്. ഈ ഒരു അവസ്ഥയിൽ അവർ പല വിധ മാനസിക അവസ്ഥകളിൽ ആയിരിക്കും, പിന്നാലെ തട്ടിപ്പിന്റെ ഇരയും ആയി പൂർണ്ണ പിന്തുണ എന്ന് ചിലർ പറയുമ്പോൾ അഹാന എന്ന ചേച്ചിയെകുറിച്ചാണ് മറ്റു ചിലർ കമന്റുകൾ ഇട്ടത്.
ALSO READ: അപകടം അതിഭയാനകം! 85 ലക്ഷത്തിന്റെ വണ്ടിയായിരുന്നു; ഡാഡി ഇരുന്നത് മധ്യ സീറ്റിൽ; ഞെട്ടൽ മാറുന്നില്ലെന്ന് പ്രിയപ്പെട്ടവർകൃഷ്ണകുമാറിന് നാല് പെൺ പുലികൾ ആണുള്ളത്. ഒരാൾ വിഷയത്തിൽ പെട്ടപ്പോൾ ആ ചേച്ചിയുടെ കടമ ചെയ്യുന്നാണ് അഹാനയ്ക്ക് കൈയ്യടിക്കുന്നവരും കുറവല്ല.
ദിയ പറഞ്ഞ വാക്കുകൾ
പെൺകുട്ടികൾ അല്ലേ എവിടെയും പേര് ഇടുന്നില്ല എന്ന് കരുതി ഇരുന്നതാണ്. നമുക്ക് നഷപ്പെട്ട കാശ് തിരികെ കിട്ടണം എന്നുമാത്രമായിരുന്നു. അല്ലാതെ ഒരിക്കലും ആളുകളെ ഉപദ്രവിക്കണം എന്ന് കരുതിയതല്ല. സിസിടിവിയിൽ എല്ലാം ഉണ്ട്നെകിലും ദൈവത്തിന്റെ ഒരു സിസിടിവി ഉണ്ട്. അതുപോലെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഞാൻ ഇവരെ ഉറങ്ങാൻ അനുവദിച്ചില്ല എന്ന് പറയുന്ന ദിവസം ഞാൻ ഉറങ്ങിയില്ല എന്നതാണ് സത്യം. അവർ തന്നെ വിട്ട വീഡിയോയിൽ എന്റെ ഇന്നസെൻസ് ബോധ്യം ആകുന്നുണ്ട്.
ALSO READ: 47 ആഴ്ചകൾക്ക് മുൻപേ ഒരുമിച്ചെത്തി ഒപ്പം മറുപടിയും! ബന്ധം തെളിയിക്കാൻ ഞാൻ സ്വകാര്യജീവിതം തുറന്നുകാട്ടണമോ; മാസ് റിപ്ലൈ നൽകിയ ഭാവന
അവർ തന്നെയാണ് അവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടത്. എനിക്ക് ടാക്സ് വിഷയം ഉള്ളതുകൊണ്ട് ഞാൻ അവരുടെ അകൗണ്ഡിലേക്ക് ഇടാൻ ആണ് പറഞ്ഞതെന്ന് അവർ പറയുന്നു. എന്നാൽ ഞാൻ അനുഭവിക്കുന്ന വേദന, എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞുവരെ ഡിസ്റ്റർബ്ഡ് ആയി ഞാൻ വിഷമിച്ചപ്പോൾ; ദിയ പങ്കുവച്ച വീഡിയോയിൽ പറയുന്നു.





English (US) ·