02 May 2025, 09:00 PM IST

മികാ സിങ്, ബിപാഷ ബസു | Photo: AFP, ANI
താന്‍ ആദ്യമായി നിര്‍മിച്ച വെബ് സീരീസിലെ അഭിനേതാക്കളായ ബിപാഷ ബസു- കരണ്‍ സിങ് ഗ്രോവര്‍ ദമ്പതികളില്‍നിന്നുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് ഗായകന്‍ മികാ സിങ്. ബോളിവുഡിലെ പ്രശസ്ത ഗായകനും സംഗീതസംവിധായകനുമാണ് മികാ സിങ്. അദ്ദേഹം ആദ്യമായി നിര്‍മാതാവായ വെബ് സീരീസ് 'ഡെയ്ഞ്ചറസ്' 2020-ലാണ് പുറത്തിറങ്ങിയത്. ഒരു ഓംലെറ്റിന്റെ പേരില്‍ ബിപാഷ ബസു മൂന്നുമണിക്കൂറോളം ഷൂട്ടിങ് മുടക്കിയെന്നാണ് മികാ സിങ്ങിന്റെ ആരോപണം.
ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലായിരുന്നു മികാ സിങ്ങിന്റെ വെളിപ്പെടുത്തല്‍. പ്രാതലിന് നല്‍കിയ ഭക്ഷണത്തിന്റെ ക്വാളിറ്റിയെ ചൊല്ലിയാണ് ബിപാഷയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായതെന്ന് മികാ സിങ് പറഞ്ഞു. തന്റെ ആവശ്യം അംഗീകരിക്കുന്നതുവരെ ഷൂട്ടിന് വരില്ലെന്ന് അവര്‍ വാശിപിടിച്ചു. രാവിലെ 11 മണിയോടെ ഒരു ഫോണ്‍കോള്‍ വന്നു. അത്രയും മോശം പ്രൊഡക്ഷനാണ് ഇതെന്ന് അവര്‍ പറഞ്ഞു. എന്താണ് സംഭവം എന്ന് ചോദിച്ചപ്പോള്‍, ഓംലെറ്റ് എന്നായിരുന്നു അവരുടെ മറുപടി. തന്റെ സ്വന്തം ഷെഫിനെ ലൊക്കേഷനിലേക്ക് അയച്ചിട്ടും മൂന്നുമണിക്കൂറോളം ഷൂട്ടിങ് മുടക്കിയെന്നും മികാ സിങ് ആരോപിച്ചു.
ബിപാഷയുടെ ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറില്‍നിന്നും തനിക്ക് ദുരനുഭവമുണ്ടായതായി മികാ സിങ് പറഞ്ഞു. ഒരു ചെറിയ ആക്ഷന്‍ സീനിനിടെ കരണ്‍ സിങ് ഗ്രോവറിന് കാലിന് പരിക്കേറ്റു. ഇന്ത്യയില്‍ തന്നെ ചികിത്സിക്കാമായിരുന്നിട്ടും ലണ്ടനില്‍ പോകണമെന്ന് വാശിപിടിച്ചു. മൂന്നുമാസത്തോളം അവിടെ തുടര്‍ന്നു. അത് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കിയെന്നും മികാ സിങ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Mika Singh reveals unspeakable acquisition with Bipasha Basu- Karan Singh Grover connected sets of `Dangerous`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·