ഓടിയെത്തി ദിലീപ്, ഇത് ഞാൻ എങ്ങനെ സഹിക്കും എന്ന് ഷാജു ശ്രീധർ: എന്തൊരു ക്രൂരതയാണിത്, നവാസിൻറെ മരണത്തിൽ ഉറ്റവരുടെ പ്രതികരണം

5 months ago 5
​കലാഭവൻ നവാസിൻറെ മരണം സിനിമയിലെ സഹപ്രവർത്തകർക്കും ആരാധകർക്കും വലിയ ഞെട്ടലായിരുന്നു. യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലമായിരുന്നു നടന്. ഷൂട്ടിങ് കഴിഞ്ഞ് റൂമിലെത്തി, ചെക്കൌട്ട് ചെയ്യാൻ വൈകിയതിനെ തുടർന്ന്, ഹോട്ടൽ ജീവനക്കാരൻ ചെന്നു നോക്കിയപ്പോഴാണ് വീണ അവസ്ഥയിൽ നവാസിനെ കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ജീവനുണ്ടായിരുന്നു എന്നാണ് ഹോട്ടൽ ഉടമയുടെ പ്രതികരണം. രാത്രി പത്ത് മണിയോടെ മരണം സ്ഥിരീകരിച്ചു.​

ആദ്യം ഓടിയെത്തി ദിലീപ്

മരണ വാർത്ത കേട്ടപ്പോൾ തന്നെ അടുത്ത സുഹൃത്തുക്കളെല്ലാം ഓടിയെത്തി. ദിലീപ്, ഷാജു ശ്രീധർ, രമേഷ് പിഷാരടി, കോട്ടയം നസീർ തുടങ്ങിയവർ ആശുപത്രിയിലെത്തി. നടൻറെ മരണ വാർത്ത അറിഞ്ഞ ഞെട്ടലിൽ പലരും സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റുകളും ശ്രദ്ധ നേടുന്നു

kalabhavan shajon

ഒരുമിച്ചു തുടങ്ങിയ സിനിമ.. എന്നും ചേര്‍ന്ന് നിന്ന സൗഹൃദങ്ങള്‍. ഒടുവില്‍ പറയാന്‍ ഒരുപാട് കഥകള്‍ ബാക്കിവെച്ച് എന്റെ പ്രിയപ്പെട്ട നവാസ് യാത്രയായി. വിശ്വസിക്കാന്‍ പറ്റുന്നില്ലടാ- എന്നാണ് ഷാജു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്

കിഷോർ സത്യ

നവാസിൻറെ ഒരു മനോഹര ഫോട്ടോയ്ക്കൊപ്പമാണ് കിഷോർ സത്യയുടെ പോസ്റ്റ്. ഹോ! എന്തൊരു വാർത്തയാണിത്. ഒരു യാത്ര കഴിഞ്ഞ് വീട്ടിലേക്കു വന്നതേയുള്ളു. ഓഫ്‌ലൈനിൽ ആയിരുന്നു കുറെ മണിക്കൂറുകളായി സിനിമ അവാർഡ് വാർത്തകൾ നോക്കാൻ വേണ്ടി ടീവി വച്ചതാണ്. കണ്ടത് നവാസ് മരിച്ചു എന്ന വാർത്ത. വിശ്വസിക്കാൻ വയ്യ. പക്ഷെ വിശ്വസിച്ചേ പറ്റു. ഇത് വളരെ ക്രൂരമാണ്- കിഷോർ എഴുതി

ബീന ആൻറണി

ഇൻസ്റ്റഗ്രാം പോസ്റ്റിൽ തന്നെ കാണാമായിരുന്നു, ബീന ആൻറണി എത്രത്തോളം ഇമോഷണലായി എന്ന്. ഈശ്വരാ, എങ്ങനെയാ ഞാനിത് വിശ്വസിക്കുക.. ഈ ദുഖം താങ്ങാൻ ആ കുടുംബത്തിന് ശക്തി നൽകണേ ഭഗവാനേ- എന്നാണ് ബീന നവാസിൻറെ ഫോട്ടോയ്ക്കൊപ്പം സോഷ്യൽ മീഡയയിൽ എഴുതിയത്

ദേവദത്ത് ഷാജി

തിരക്കഥാകൃത്തും, അസിസ്റ്റൻറ് ഡയരക്ടറും, ഡയരക്ടറുമൊക്കെയായ ദേവദത്ത് ഷാജിയ്ക്ക് കരിയറിൻറെ തുടക്കം മുതലേ കൂടെ ഉണ്ടായിരുന്ന ആളാണ് നവാസ്. നടൻറെ കുടുംബത്തിനൊപ്പവും നല്ല ബന്ധം സൂക്ഷിച്ചിരുന്ന ദേവദത്ത് ആ ചിത്രങ്ങൾ എല്ലാം പങ്കുവച്ചു- ഓരോ വഴിത്തിരിവിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. പ്രിയപ്പെട്ട നവാസിക്കയ്ക്ക് ആദരാഞ്ജലികൾ-

ബൈജു സന്തോഷ്

കരിയറിൻറെ തുടക്കം മുതലേ നവാസും ബൈജു സന്തോഷും എല്ലാം ഒത്തിരി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. സഹോദര സ്ഥാനമാണ് ബിജുവിന് നവാസ്. എൻറെ പ്രിയ സഹോദരൻ നവാസിന് ആദരാഞ്ജലികൾ എന്ന് പറഞ്ഞാണ് ബൈജു സന്തോഷ് എത്തിയത്

ഗിന്നസ് പക്രു, നന്ദു

പ്രിയ സഹോദരാ വിശ്വസിക്കാനാവുന്നില്ല ഈ യാത്ര. വേദനയോടെ വിട എന്ന് പറഞ്ഞാണ് ഗിന്നസ് പക്രു എത്തിയത്. നടൻ നന്ദുവും കലാഭവൻ നവാസിന് ആദരാഞ്ജലികൾ നേർന്ന് സോഷ്യൽ മീഡിയയിൽ എത്തി

Read Entire Article