ഓട്ടം ഇതു പോരാ! സംസ്ഥാന സ്കൂൾ കായികമേളയിൽ മധ്യ–ദീർഘദൂര ഓട്ടത്തിൽ കുട്ടികളുടെ പ്രകടനം എങ്ങനെ?

2 weeks ago 3

മധ്യദൂര– ദീർഘദൂര ഓട്ടത്തിന്റെ ട്രാക്കിൽ മികച്ച പ്രകടനങ്ങൾ കുറവ്. സീനിയർ ആൺകുട്ടികളിൽ 800, 1500, 3000 മീറ്റർ വിഭാഗങ്ങളിൽ കഴിഞ്ഞ 5 വർഷത്തിനിടെ റെക്കോർഡുകൾ തിരുത്തപ്പെട്ടെങ്കിലും സീനിയർ പെൺകുട്ടികളിൽ ഈ ഇനങ്ങളിൽ സംസ്ഥാന റെക്കോർഡ് മറികടക്കുന്ന പ്രകടനങ്ങൾ ഉണ്ടായില്ല.സീനിയർ ആൺകുട്ടികളുടെ 800 മീറ്ററിൽ 2023ലും 1500, 3000 മീറ്ററുകളിൽ 2024ലും റെക്കോർഡുകൾ തിരുത്തപ്പെട്ടു. സ്പ്രിന്റ് ഇനങ്ങളിലേതു പോലെ പെൺകുട്ടികളുടെ പ്രകടനത്തിലെ നിലവാരത്തകർച്ചയാണ് മധ്യ– ദീർഘദൂര ഇനങ്ങളിലും പ്രധാന ആശങ്ക.

info1

info2

മധ്യ–ദീർഘദൂര ഓട്ടത്തിൽ കുട്ടികളുടെ പ്രകടനം മെച്ചപ്പെടുമോ?

കായികമേഖലയിൽ ആകർഷകമായ പാക്കേജ് വേണം

സീനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ 4:05 മിനിറ്റിൽ ഓടിയതു മികച്ച സമയമാണ്. 2007ൽ 4:08 മിനിറ്റിൽ ഓടിയാണ് സ്കൂൾ മീറ്റിൽ സീനിയർ 1500 മീറ്ററിൽ ഞാൻ സ്വർണം നേടിയത്. മധ്യദൂര– ദീർഘദൂര ഇനങ്ങളിൽ പ്രായം വർധിക്കുന്നത് അനുസരിച്ചു മികവു കൂടും. അതിനാൽ ഇപ്പോഴത്തെ സ്കൂൾ താരങ്ങളെ മികച്ച പ്രകടനത്തിനായി ഒരുക്കിയെടുക്കണം. കുട്ടികളുടെ കുറവ് പരിഹരിക്കാൻ കായികമേഖല ആകർഷകമാക്കാനുള്ള പദ്ധതികൾ വേണം.

ഒളിംപ്യൻ ജിൻസൺ ജോൺസൺ

പെൺകുട്ടികളില്ല; മത്സരമില്ല ‌

പെൺകുട്ടികളുടെ 800, 1500 വിഭാഗങ്ങളിൽ കാര്യമായ മത്സരം നടക്കുന്നില്ല. ആദ്യം വരുന്നയാൾ മത്സരമില്ലാതെ ഫിനിഷ് ചെയ്യുന്നു. നല്ല മത്സരം നടന്നാൽ മാത്രമാണു നല്ല സമയവും ലഭിക്കൂ. ഞാൻ സ്കൂൾ മീറ്റിൽ മത്സരിക്കുമ്പോൾ ഒപ്പം മത്സരിച്ചോടാൻ ജെസി ജോസഫുണ്ടായിരുന്നു. ഈ കടുത്ത മത്സരം മികച്ച സമയം കണ്ടെത്തുന്നതിൽ സഹായകമായിട്ടുണ്ട്.

പി.യു. ചിത്ര , മുൻ രാജ്യാന്തര അത്‌ലീറ്റ് 

English Summary:

Kerala schoolhouse athletics conscionable faces a noticeable diminution successful mediate and long-distance moving performances, particularly among elder girls, raising concerns among experts. Olympians Jinson Johnson and PU Chitra suggest introducing charismatic sports packages and fostering competitory environments to amended aboriginal diversion standards.

Read Entire Article