ഓട്ടോ ഇമ്യൂണല്‍ അസുഖത്തിന് മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണ്, അതിന്റെ സൈഡ് എഫക്ടാണ് ഇത്; ആരോഗ്യത്തെ കുറിച്ച് വിഷ്ണു വിശാല്‍

3 weeks ago 3
ഗട്ട ഗുസ്തി 2 എന്ന പുതിയ സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ നടന്‍ വിഷ്ണു വിശാല്‍. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സിനിമയുടെ പ്രിപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടയില്‍ തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വെളിപ്പെടുത്തി വി,്ണു വിശാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് വി,്ണു വിശാല്‍ തന്റെ ഓട്ടോ ഇമ്യൂണല്‍ അസുഖത്തെ കുറിച്ച് പറയുന്നത്.

വിഷ്ണു വിശാലിന്റെ പോസ്റ്റ്


ആദ്യം തന്നെ, കമന്റിലൂടെയും മെസേജുകളിലൂടെയും നിങ്ങള്‍ തന്നെ സ്‌നേഹത്തിനും നല്‍കിയ പരിഗണനയ്ക്കും നന്ദി. അത് എനിക്ക് ഒരുമാട് അര്‍ത്ഥമാക്കുന്നതാണ്. പിന്ന എനിക്ക് ഇത് നിങ്ങളോട് പേഴ്‌സണലായിട്ട് പറയണം.

Also Read: ഇത്ര ആവേശത്തോടെ തൃഷ പോസ്റ്റ് ചെയ്ത ഫോട്ടോ എഐ ജെനറേറ്റഡ്, പിറന്നാളിന ഒരു പുതിയ ഷര്‍ട്ട് പോലും ഇടാത്ത ആളാണോ വിജയ്?

നിങ്ങളില്‍ പലരും ശ്രദ്ധിച്ചിട്ടുണ്ടാവാം എന്റെ മുഖം കുറച്ചു നാളുകളായി വളരെ ക്ഷീണിതനായിട്ടാണ് കാണുന്നത്. അതിന്‍രെ കാരണം, കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി ഞാന്‍ ഓട്ടോ ഇമ്മ്യൂണല്‍ അവസ്ഥയേ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിന് വേണ്ടി പ്രിസ്‌ക്രൈബ് തന്നിട്ടുള്ള മരുന്നുകള്‍ കഴിക്കുന്നതിന്റെ ഭാഗമായി എനിക്ക് ചില പ്രകടമായ സൈഡ് എഫക്ട്‌സ് ഉണ്ട്. നിങ്ങള്‍ നിരീക്ഷിച്ചത് പോലെ എന്റെ വയറ് ചാടിയതെല്ലാം അതിന്റെ ഭാഗമാണ്. ഈ ചികിത്സ ഇപ്പോള്‍ എനിക്ക് അത്യാവശ്യമാണ്, എന്റെ ആരോഗ്യമാണ് എല്ലാത്തിനെക്കാളും ആദ്യം ഞാന്‍ പരിഗണിക്കുന്നത്.

അതാണ് ഞാന്‍ പറഞ്ഞത്, നിങ്ങളുടെ സ്‌നേഹവും ഞാന്‍ വിശ്വസിച്ച എന്റെ തൊഴിലും ഗട്ട ഗുസ്തി 2 ന് വേണ്ടി വിശ്രമിക്കാതെ ജോലി ചെയ്തവോരുള്ള എന്റെ ഉത്തരവാദിത്വവുമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ നിരന്തരമായി സിനിമയുടെ പ്രമോഷനുകളില്‍ പങ്കെടുക്കുന്നത്.


എന്റെ ആരോഗ്യസ്ഥിതി വൈകാതെ മെച്ചപ്പെടും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ആശങ്ക എനിക്ക് എന്നെ തന്നെ നന്നായി നോക്കാനുള്ള പ്രോത്സാഹനമാണ്, അതിനൊപ്പം നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ എന്നും കടപ്പെട്ടിരിയ്ക്കും.

ഗട്ട ഗുസ്തി 2 എന്ന സിനിമയുടെ പ്രമോഷന്റെ അവസാനത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഞാന്‍ വളരെ അധികം പോസിറ്റീവിറ്റീവായിട്ടും ആവേശത്തോടെയുമാണുള്ളത്. ജൂലൈ 3 ന് നിങ്ങളെല്ലാവരും ചിത്രം തിയേറ്ററില്‍ കണ്ട് അനുഭവിക്കുന്നതിന് വേണ്ടി കാത്തിരിക്കുന്നു- വിഷ്ണു വിശാല്‍ എഴുതി

Read Entire Article