Published: January 09, 2026 10:37 PM IST Updated: January 09, 2026 10:49 PM IST
1 minute Read
മുംബൈ∙ ജീവിതത്തിൽ മരണത്തെ മുഖാമുഖം കണ്ട അനുഭവത്തെക്കുറിച്ച് മനസ്സു തുറന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസ്. പത്താം വയസ്സിൽ ഒരു ഓഡിറ്റോറിയത്തിൽ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ ഒന്നാം നിലയിൽനിന്നു താഴേക്കു വീണിട്ടുണ്ടെന്നും അപകടത്തിൽ വീട്ടുകാരെല്ലാം ഭയന്നു പോയതായും ജെമീമ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. പക്ഷേ അപകടത്തിൽ ഗുരുതരമായ പരുക്കുകളൊന്നും സംഭവിക്കാതിരുന്നതു രക്ഷയായെന്നും ജെമീമ പറഞ്ഞു.
‘‘പള്ളിയിലെ ഒരു പരിപാടിയുടെ ഭാഗമായി ഞങ്ങളെല്ലാം ഓഡിറ്റോറിയത്തിലായിരുന്നു. പക്ഷേ കുട്ടികൾ കളിക്കുകയായിരുന്നു. എനിക്ക് അന്ന് എട്ടോ, പത്തോ വയസ്സാണ്. കളിക്കുന്നതിനിടെ ഒരു പെട്ടിയിൽ ചവിട്ടിയതും ഞാന്‍ വീണുപോയി. ഒന്നാം നിലയിൽനിന്നാണു ഞാൻ വീണത്. താഴെ ഇരുന്ന് ഒരാൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അവരുടെ തലയിലേക്കാണു ഞാൻ വീണത്.’’
‘‘ഞാൻ മരിച്ചുപോയെന്നാണ് എനിക്കൊപ്പമുണ്ടായിരുന്ന കുട്ടികള്‍ കരുതിയത്. കാരണം ആ വീഴ്ച അങ്ങനെയായിരുന്നു. പക്ഷേ കാര്യമായൊന്നും സംഭവിച്ചില്ല.’’– ജെമീമ വ്യക്തമാക്കി. കഴിഞ്ഞ വർഷം നടന്ന വനിതാ ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിൽ സെഞ്ചറി (127 റൺസ്) ഇന്ത്യയെ വിജയിപ്പിച്ചത് ജെമീമയുടെ ബാറ്റിങ് മികവായിരുന്നു. വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ക്യാപ്റ്റനാണ് 25 വയസ്സുകാരിയായ താരം. ഇന്ത്യയ്ക്കായി 115 ട്വന്റി20യും 59 ഏകദിന മത്സരങ്ങളും മൂന്നു ടെസ്റ്റുകളും കളിച്ചിട്ടുള്ള താരമാണ് ജെമീമ.
English Summary:








English (US) ·