ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പിന് പ്രചാരണം; ശിഖര്‍ ധവാനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി

4 months ago 5

04 September 2025, 11:29 AM IST

shikhar dhawan

ശിഖർ ധവാൻ |ഫോട്ടോ:ANI

മുംബൈ: ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. സോഷ്യല്‍ മീഡിയയിലൂടെ 1xBet എന്ന വാതുവെപ്പ് പ്ലാറ്റ്ഫോമിന് പ്രചാരണം നല്‍കിയെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അന്വേഷണത്തിന്റെ ഭാഗമായി ഇഡി ധവാന് സമന്‍സ് അയച്ചത്.

1xBet എന്ന വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട ഈ അന്വേഷണത്തിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു.

Content Highlights: Indian cricketer Shikhar Dhawan questioned by Enforcement Directorate (ED) for promoting betting app

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article