നിവിൻ പോളിഅഴിമതിക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ വിജിലന്‍സ് ആരംഭിച്ച പ്രൊജക്ട് സീറോ പദ്ധതിയുടെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുക്കാനാണ് കിടിലന്‍ ലുക്കില്‍ നിവിന്‍ പോളി എത്തിയത്. അഴിമതി ഇല്ലാത്ത നാട് എത്രത്തോളം ആഗ്രഹിക്കുന്നു എന്നതിനെ കുറിച്ചൊക്കെയാണ് നിവിന്‍ പോളി സംസാരിച്ചത്. വടക്കന്‍ സെല്‍ഫി എന്ന ചിത്ത്രതിലെ തന്റെ കഥാപാത്രം പറയുന്നത് പോലെ എല്ലാ കുഴപ്പങ്ങള്‍ക്കും പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കളെ തിരിച്ചറിയണം എന്നതടക്കം പരിപാടിയില്‍ നിവിന്‍ സംസാരിച്ച ഓരോ കാര്യവും കൈയ്യടി നേടിയതാണ്.
ഒരാളെ കുറിച്ചും ഞാന്‍ കുറ്റം പറഞ്ഞിട്ടില്ല, ആരെയും കുത്തി നോവിച്ചിട്ടില്ല; ഞാന്‍ അത്രയും ക്ഷമിക്കുകയും സഹിക്കുകയും ചെയ്തു എന്ന് ദിലീപ്
പറഞ്ഞ കാര്യങ്ങളെക്കാള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് ആ ലുക്ക് തന്നെയാണ്. എങ്ങനെയാണ് നിങ്ങള്‍ക്കിങ്ങനെ സ്വിച്ചിട്ടത് പോലെ മാറാന്‍ സാധിക്കുന്നത് എന്നാണ് ഒരു കൂട്ടരുടെ ചോദ്യം. മോഹന്‍ലാലിന് ശേഷം ആരുടെയെങ്കിലും ചിരിയില്‍ ഞങ്ങള്‍ വീണിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടേതാണ് എന്ന് പറയുന്ന ആരാധകരുമുണ്ട്.
![]()
പ്രേമം സിനിമയ്ക്ക് ശേഷം മോഹന്‍ലാലുമായി നിവിന്‍ പോളിയെ പലരും താരതമ്യപ്പെടുത്തിയിരുന്നു. എന്നാല്‍ അത്തരം താരതമ്യങ്ങളെ വിമര്‍ശിച്ചവരുമുണ്ട്. പക്ഷേ കാലക്രമത്തില്‍ ആ സാമ്യതകള്‍ എതിര്‍ത്തവര്‍ക്കും ബോധ്യപ്പെടുന്ന തരത്തിലേക്ക് മാറി എന്നതാണ് വാസ്തവം. എത്ര പരാജയങ്ങളുണ്ടായാലും നിവിന്‍ പോളിയുടെ ഒരു വിജയം ജനങ്ങള്‍ ആഘോഷിക്കുന്നത് അതുകൊണ്ടാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. മോഹന്‍ലാലിന് ശേഷം തിയേറ്ററിലേക്ക് ഒരു ക്രൗഡ് പുള്ളിങ് സംഭവിക്കുന്നത് നിവിന്‍ പോളി ചിത്രങ്ങള്‍ക്ക് വേണ്ടിയാണ്.
![]()
നിവിന്‍ പോളിയുടെ ലുക്കിലെ മാറ്റവും വലിയ രീതിയില്‍ ചര്‍ച്ചയാവുന്നുണ്ട്. കഴിഞ്ഞ മാസം വരെ നിങ്ങളെ ഇങ്ങനെ അല്ലല്ലോ കണ്ടത് എന്നാണ് ആരാധകരുടെ കമന്റുകള്‍. റിലീസിന് തയ്യാറെടുക്കുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിന്റെ പാട്ട് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു, അതില്‍ അല്പം ഛബ്ബിയായിട്ടുള്ള നിവിനെയാണ് കാണുന്നത്. കട്ട് ടു പുതിയ ലുക്ക് - ആരാധകരെ അതിശയിപ്പിക്കുകയാണ്.





English (US) ·