Published: January 11, 2026 06:53 PM IST Updated: January 11, 2026 10:54 PM IST
1 minute Read
വഡോദര∙ ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിനിടെ കയ്യിൽ കിട്ടിയ പന്ത് വിട്ടുകളഞ്ഞ് ഇന്ത്യൻ താരം കുൽദീപ് യാദവ്. ന്യൂസീലൻഡ് ബാറ്റു ചെയ്യുന്നതിനിടെ ഓപ്പണർ ഹെൻറി നിക്കോൾസിനെ പുറത്താക്കാൻ ലഭിച്ച അവസരമാണു കുൽദീപ് പാഴാക്കിയത്. ഹെൻറി നിക്കോൾസ്– ഡെവോൺ കോൺവെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യൻ ബോളർമാർ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയായിരുന്നു കുൽദീപിന്റെ വലിയ പിഴവ്.
മത്സരത്തിന്റെ ആറാം ഓവറിൽ ഹർഷിത് റാണയെറിഞ്ഞ പന്തിൽ നിക്കോൾസിനെ പുറത്താക്കാനുള്ള ക്യാച്ച് അവസരം തേർഡ് മാനിൽനിന്ന് ഓടിയെത്തിയ കുൽദീപിനു മുതലെടുക്കാൻ സാധിച്ചില്ല. പന്ത് കയ്യിൽ കിട്ടിയെങ്കിലും ഇന്ത്യൻ സ്പിന്നർ അതു വിട്ടുകളയുകയായിരുന്നു. മികച്ചൊരു അവസരം പാഴാക്കിയ കുൽദീപിനെ നിരാശയോടെ നോക്കാനെ പേസർ ഹർഷിത് റാണയ്ക്കും ക്യാപ്റ്റൻ ഗില്ലിനും സാധിച്ചുള്ളു.
അർധസെഞ്ചറി നേടിയാണ് ഹെൻറി നിക്കോൾസ് പുറത്തായത്. എട്ടു ഫോറുകൾ ബൗണ്ടറി കടത്തിയ നിക്കോൾസ് 69 പന്തിൽ 62 റൺസെടുത്തു. ഹർഷിത് റാണയുടെ തന്നെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ ക്യാച്ചെടുത്താണ് നിക്കോൾസിനെ മടക്കിയത്.
ഒന്‍പത് ഓവറുകൾ പന്തെറിഞ്ഞ കുല്‍ദീപ് യാദവ് 52 റൺസ് വഴങ്ങി ഒരു വിക്കറ്റാണു വീഴ്ത്തിയത്. മത്സരത്തിൽ ഇന്ത്യ നാലുവിക്കറ്റ് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത കിവീസ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് കുറിച്ചു.
91 പന്തിൽ 93 റൺസെടുത്തു പുറത്തായ വിരാട് കോലിയാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (71 പന്തിൽ 56) അർധ സെഞ്ചറി നേടി. ശ്രേയസ് അയ്യർ (47 പന്തിൽ 49), കെ.എൽ. രാഹുല്‍ (21 പന്തിൽ 29), ഹർഷിത് റാണ (23 പന്തിൽ 29), രോഹിത് ശർമ (29 പന്തിൽ 26) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.
English Summary:








English (US) ·