15 August 2025, 09:46 AM IST

പ്രതീകാത്മക ചിത്രം | Photo: Facebook/ JioHotstar
രാജ്യം 79-ാം സ്വാതന്ത്രദിനം ആഘോഷിക്കുന്നവേളയില്‍ ഏവര്‍ക്കും സേവനം സൗജന്യമാക്കി ജിയോ ഹോട്‌സ്റ്റാര്‍. 'ഓപ്പറേഷന്‍ തിരങ്ക' എന്ന പേരില്‍ 'ഒരു തിരങ്ക, അനേകം കഥകള്‍', എന്ന ടാഗ്‌ലൈനോടെയാണ് ജിയോഹോട്‌സ്റ്റാര്‍ പദ്ധതി അവതരിപ്പിച്ചത്. രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വെള്ളിയാഴ്ച ജിയോഹോട്‌സ്റ്റാറിലെ സിനിമയും പരമ്പരകളുമുള്‍പ്പെടെ വിനോദപരിപാടികള്‍ സൗജന്യമായി കാണാന്‍ കഴിയും.
സ്വാതന്ത്ര്യദിനത്തില്‍ ജിയോ ഹോട്‌സ്റ്റാര്‍ കാഴ്ചയില്‍ തന്നെ പ്രകടമായ മാറ്റങ്ങളുമായാണ് എത്തുക. ത്രിവര്‍ണ്ണത്തിലുള്ള സ്പ്ലാഷ് സ്‌ക്രീനിലാവും വെള്ളിയാഴ്ച ഹോട്‌സ്റ്റാര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവുക. ഇതിനായി ഇന്റര്‍ഫേസില്‍ കാര്യമായ മാറ്റങ്ങള്‍ ഹോട്‌സ്റ്റാര്‍ നടത്തിയിട്ടുണ്ട്.
രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ കാഴ്ചക്കാര്‍ക്ക് തടസ്സങ്ങളില്ലാതെ വിനോദപരിപാടികള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കുക എന്നതാണ് ഓപ്പറേഷന്‍ തിരങ്കകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജിയോ ഹോട്‌സ്റ്റാര്‍ വ്യക്തമാക്കി. എന്ത്, എവിടെ എപ്പോള്‍ കാണണം എന്നത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കാഴ്ചക്കാര്‍ക്ക് നല്‍കി കഥപറച്ചിലിലൂടെ അനന്തസാധ്യതകള്‍ തുറന്നുനല്‍കുന്നതില്‍ ജിയോ ഹോട്‌സ്റ്റാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ജിയോസ്റ്റാര്‍ ബ്രാന്‍ഡ് ആന്‍ഡ് ക്രിയേറ്റീവ് മേധാവി മീനാക്ഷി അച്ചന്‍ പറഞ്ഞു.
Content Highlights: Free JioHotstar Access connected India`s 79th Independence Day
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·