‘ഓപ്പൺ ചെയ്തിട്ടുമുണ്ട്, ഫിനിഷ് ചെയ്തിട്ടുമുണ്ട്; എന്തിനും തയാർ! കേരളത്തിലെ ചൂടിൽനിന്ന് വന്ന് തണുപ്പ് ആസ്വദിക്കുന്നതിൽ സന്തോഷം’

2 months ago 4

ഓൺലൈൻ ഡെസ്‌ക്

Published: October 29, 2025 07:26 PM IST

1 minute Read

സഞ്ജു സാംസൺ (X/BCCI, @StarSportsIndia)
സഞ്ജു സാംസൺ (X/BCCI, @StarSportsIndia)

കാൻബറ ∙ ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീമിലെ ഓപ്പണർ സ്ഥാനം നഷ്ടപ്പെട്ടതിൽ വിഷമമില്ലെന്ന് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യ– ഓസ്ട്രേലിയ ഒന്നാം ട്വന്റി20 മത്സരത്തിനു മുൻപു ബ്രോഡ്കാസ്റ്റ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ ടീമിനായി ഏതു പൊസിഷനിൽ ബാറ്റു ചെയ്യാനും തയാറാണെന്നും സഞ്ജു പറഞ്ഞു. ഏഷ്യാ കപ്പ് ടൂർണമെന്റിൽ, വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗിൽ ടീമിലെത്തിയതോടെയാണ് സഞ്ജുവിന് ഓപ്പണർ സ്ഥാനം നഷ്ടമായത്. ഇതു സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനിടെയാണ് സഞ്ജുവിന്റെ പ്രതികരണം.

‘‘ഞാൻ വളരെക്കാലമായി ഈ ടീമിന്റെ ഭാഗമാണ്. ടീമിനായി വ്യത്യസ്ത റോളുകൾ ചെയ്തിട്ടുണ്ട്. ഞാൻ ബാറ്റിങ് ഓപ്പൺ ചെയ്തിട്ടുണ്ട്, മധ്യനിരയിൽ കളിച്ചിട്ടുണ്ട്, ഫിനിഷും ചെയ്തിട്ടുമുണ്ട്. ഇപ്പോൾ, ഞാൻ മധ്യനിരയിലാണ് ബാറ്റ് ചെയ്യുന്നത്. ഈ ടീമിൽ ഓപ്പണർമാർ മാത്രമേ സ്ഥിരമായുള്ളൂ. ബാക്കിയുള്ള ബാറ്റർമാർ ഏതു സമയത്തും ഏത് സാഹചര്യത്തിലും ബാറ്റു ചെയ്യാൻ തയാറായിരിക്കണം. അതിനായി ഞങ്ങൾ സജ്ജരാണ്.’’– സഞ്ജു പറഞ്ഞു.

കാൻബറയിലെ കാലവസ്ഥയെക്കുറിച്ചു സഞ്ജു വിവരിച്ചു. “കേരളത്തിലെ ചൂടിൽനിന്നു വന്ന് കാൻബറയിൽ തണുത്ത കാലാവസ്ഥ ആസ്വദിക്കുന്നത് തീർച്ചയായും സന്തോഷകരമാണ്. എനിക്ക് അത് വളരെ ഇഷ്ടമാണ്.” സാംസൺ പറഞ്ഞു. മഴയെ തുടർന്ന് ആദ്യ ട്വന്റി20 മത്സരം ഉപേക്ഷിക്കുന്നതിനു മുൻപായിരുന്നു സഞ്ജുവിന്റെ വാക്കുകൾ. അടുത്ത വർഷം നടക്കുന്ന ലോകകപ്പ് തയാറെടുപ്പുകളെക്കുറിച്ചു സഞ്ജു പറഞ്ഞു.

‘‘ഇന്നലെ, ഞങ്ങൾ ഒരു മീറ്റിങ് നടത്തി. ലോകകപ്പിന് മുൻപു വരാനിരിക്കുന്ന മൂന്ന് ട്വന്റി20 പരമ്പരകളുടെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്തു. ഒരു സമയത്ത് ഒരു മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് തീരുമാനം. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങൾ തീർച്ചയായും ഒരു പരീക്ഷണമാണ്. ശാരീരികമായും മാനസികമായും സ്വയം പരീക്ഷിക്കുന്നതിന് ഇത് അനിവാര്യമാണ്. ഞങ്ങൾ അതിനായി കാത്തിരിക്കുകയാണ്.’’– സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.
 

English Summary:

Sanju Samson addresses his shifted batting presumption successful the Indian T20 team, expressing his willingness to lend successful immoderate role. He emphasizes the value of adaptability and the team's absorption connected preparing for the upcoming T20 World Cup, 1 lucifer astatine a time.

Read Entire Article