Authored by: ഋതു നായർ|Samayam Malayalam•8 Jul 2025, 7:52 am
ജൂലൈ അഞ്ചിന് വൈകുന്നേരം ആണ് ഓസി ഒരു ആൺകുട്ടിക്ക് ജന്മം നൽകിയത്. ഡെലിവറി വീഡിയോ യൂട്യൂബിൽ പങ്കിട്ടെത്തിയപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ ഇരു കൈയ്യും നീട്ടിയാണ് ഓമിയുടെ വരവ് ആഘോഷിക്കുന്നത്
ഹൻസിക &കിഷോർ (ഫോട്ടോസ്- Samayam Malayalam) ALSO READ:അയ്യപ്പനല്ല സാക്ഷാൽ ദി ലോർഡ് ശിവ! തരംഗം സൃഷ്ടിച്ച് ഓമി;നാല്പതുലക്ഷം +വരുമാനം ഇരട്ടി;ദിയയുടെ മകന്റെ വരവ് ആഘോഷമാക്കി യൂട്യൂബേർസും
നിയോം ബേബി, ഞാൻ നിന്റെ ടീൻ ആന്റി ഹൻസിക ആണ്. ഞാൻ ആദ്യമായിട്ടാണ് ഒരു ന്യൂബോൺ ബേബിയെ കയ്യിൽ എടുക്കുന്നത്. അതിന്റെ ത്രില്ലിലാണ് എക്സൈറ്റ്മെന്റിലാണ് ഞാൻ ഞാൻ.
ജൂലൈ 5- തിയതി 7.16 പിഎം ന് നീ ഒരു മാലാഖയെ പോലെ ഞങ്ങളുടെ അടുത്തേക്ക് വന്നു പിറന്നു. ഈ ലോകത്തേക്ക് സ്വാഗതം ബേബി. നിന്നെ ഞങ്ങൾ അത്രയും സ്നേഹിക്കുന്നു. നിനക്ക് ഞാൻ എന്നും ഞാൻ ഒരു സൂപ്പർ കൂൾ ഫൺ ആന്റി ആയിരിക്കും. സന്തോഷത്തോടെ ഇരിക്കൂ ബേബി - എന്നാണ് ഹൻസിക കുറിച്ചത്. അതേസമയം ഒരു ടീനേജ് കാരിക്ക് താൻ ഒരു ആന്റി ആണെന്ന് പറയാൻ ഒരു മടിയും ഇല്ലല്ലോ എന്നാണ് ആരാധകരുടെ ചോദ്യം. കുഞ്ഞിനെ അത്രയും കാത്തിരുന്നു കിട്ടിയ എല്ലാ എക്സൈറ്റ്‌മെന്റും കുടുംബം പങ്കിടുന്ന പോസ്റ്റുകളിൽ പ്രകടമാണ്.
അതേസമയം അശ്വിന്റെ സഹോദരൻ കിഷോറും പോസ്റ്റുമായി എത്തി. നീ എനിക്ക് തന്ന പുഞ്ചിരിയേക്കാൾ കൂടുതൽ എന്താണ് ഞാൻ ആവശ്യപ്പെടാൻ, നീയോംNeeOm നീ എന്ത് ക്യൂട്ട് ആണ്. എന്നായിരുന്നു കിഷോർ കുറിച്ചത്. ദിയയുടെ വീട്ടിൽ മാത്രമല്ല, അശ്വിന്റെ വീട്ടിലും കുടുംബം ആഘോഷത്തിലാണ്. അശ്വിന്റെ കുടുംബം എത്തിയില്ലേ എന്ന ചോദ്യങ്ങൾക്ക് ഉത്തരം കൂടിയാണ് കിഷോറിന്റെ പോസ്റ്റ്,





English (US) ·