ഓമിക്ക് എന്തുപറ്റി? പെട്ടെന്ന് സുഖപ്പെടാൻ പ്രാർത്ഥന വേണമെന്ന് ദിയ കൃഷ്ണ; പ്രാർത്ഥന പങ്കുവച്ച് സോഷ്യൽ മീഡിയയും
4 months ago
7
Authored by: ഋതു നായർ|Samayam Malayalam•5 Sept 2025, 9:10 am
കുഞ്ഞിന്റെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കണം, വേഗം സുഖപ്പെടാൻ നിങ്ങളുടെ പ്രാർത്ഥനയിൽ എന്റെ കുഞ്ഞിനേയും ഉൾപ്പെടുത്തണം എന്നാണ് ദിയ പങ്കിട്ട പോസ്റ്റിൽ പറയുന്നത്
ദിയകൃഷ്ണ(ഫോട്ടോസ്- Samayam Malayalam)
ദിയ കൃഷ്ണ ഒന്നാം വിവാഹവാര്ഷികം ആഘോഷിക്കുകയാണ് സെപ്റ്റംബർ അഞ്ചിന്. ഇത്തവണത്തെ വിവാഹവാര്ഷികത്തിൽ ഇരുവർക്കും ഒപ്പം മകനും ഉണ്ട്. ഈ കഴിഞ്ഞ ജൂലൈയിൽ ആണ് ദിയ കൃഷ്ണക്കും അശ്വിൻ ഗണേഷിനും മകൻ ജനിക്കുന്നത്. കുഞ്ഞിന്റെ മുഖം ഇതുവരെയും കാണിച്ചിട്ടുണ്ടായിരുന്നില്ല. സെപ്റ്റംബർ അഞ്ചിന് വിവാഹവാര്ഷിക ദിനം, ഓണത്തിന്റെ ദിവസം കുഞ്ഞിന്റെ മുഖം കാണിക്കാൻ വേണ്ടി ഇരുന്നതുമാണ്. ഇതേകുറിച്ച് ദിയ തുറന്നുപറയുകയും ചെയ്തിരുന്നു. എന്നാൽ ഓമിക്ക് സുഖമില്ലെന്ന് കാട്ടികൊണ്ട് ഒരു പോസ്റ്റ് പങ്കുവച്ചെത്തിയതാണ് ദിയ കൃഷ്ണ.
തന്റെ മകൻ ഓമിക്ക് വേണ്ടി പ്രാർത്ഥിക്കണം, വേഗം സുഖപ്പെടാൻ നിങ്ങളുടെ പ്രാർത്ഥനയിൽ അവനെയും ഉൾപ്പെടുത്തണം എന്നാണ് ദിയ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്. എന്നാൽ കുട്ടിക്ക് എന്താണ് സംഭവിച്ചത് എന്നുമാത്രം പറയുന്നില്ല. updating....