Authored by: ഋതു നായർ|Samayam Malayalam•19 Jul 2025, 8:31 am
പുതിയ കണ്മണി വന്നെത്തിയതോടെ ദിയയുടെ ജീവിതം മാത്രമല്ല ആ കുടുംബത്തിന്റെ മുഴുവൻ രീതികളും കംപ്ലീറ്റ് ആയി മാറി എന്ന കാര്യത്തിൽ സംശയമില്ല.
അഹാന (ഫോട്ടോസ്- Samayam Malayalam) കുഞ്ഞുവീട്ടിൽ വന്ന ശേഷം അവനെ താലോലിച്ച് മതിയകാതെയാണ് വീട്ടുകാർ. പ്രത്യേകിച്ചും അഹാന കൃഷ്ണ . തന്റെ അനുജത്തിമാർക്ക് അമ്മയായ പോലെ ഓമിക്കും അമ്മയാവുകയാണ് അഹാന കൃഷ്ണ. ഇപ്പോൾ എവിടെ പോയാലും തിരികെ വീട്ടിലേക്ക് എത്തിയില്ലെങ്കിൽ മനസ്സിന് സന്തോഷം ആകില്ലെന്നാണ് അഹാന പറയുന്നത്.
എവിടെപ്പോയാലും തിരികെ വീട്ടിലേക്ക് വരാൻ ആണ് എന്റെ ശ്രമം. അല്ലെങ്കിൽ മനസിന് സമാധാനം കിട്ടില്ല. വന്നിട്ട് എന്റെ ഓമിക്കുട്ടനെ ഇങ്ങനെ ചേർത്ത് പിടിക്കണം; അഹാന കുറിച്ചു.ALSO READ: ആനിയുടെ ആദ്യത്തെ ഹീറോ! എന്റെ ഐശ്വര്യമെന്ന് നടി; പുതിയവീട്ടിൽ മുകേഷേട്ടൻ വന്ന സന്തോഷത്തിൽ ആനിദിയ ഗർഭിണി ആയപ്പോൾ മുതലുള്ള വിശേഷങ്ങൾ ഒക്കെയും സോഷ്യൽ മീഡിയ വഴി പങ്കിടുന്നത് പതിവായിരുന്നു. ഗർഭിണി ആയ സമയത്താണ് തന്റെ ബിസിനസ് ഫേമിൽ ചില വിഷയങ്ങൾ ഉണ്ടായതും അതിനെ ദിയയും കുടുംബവും നേരിട്ടതും. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ പെൺകുട്ടിയാണ് ദിയ കൃഷണ. അഭിനയിക്കാൻ ഏറെ ഇഷ്ടം ഉണ്ടായിരുന്നു എങ്കിലും വളർന്നപ്പോൾ കൈ വച്ചത് ബിസിനസ് മേഖലയിലാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ അറിയപ്പെടുന്ന ഒരു ബ്രാൻഡിന്റെ സംരംഭക എന്ന നിലയിലാണ് ദിയ ഇന്ന് അറിയപ്പെടുന്നത്.
ALSO READ: മീൻ കൊതിയനായ സി.ഐ മത്തായൂസ് ബേബി! ശരവേഗത്തിൽ കേസ് തെളിയിക്കും; സ്‌ക്രീനിൽ ആടിത്തകർത്ത് യദുകൃഷ്ണൻഅഹാന അഭിനയത്തിലേക്ക് എത്തിയപ്പോൾ അനുജത്തിമാർ അവർക്ക് ഇഷ്ടപെട്ട മേഖലകൾ തെരെഞ്ഞെടുക്കുകയിരുന്നു. ദിയ ഒഴികെ മറ്റുമൂന്നുപേരും അഭിനയത്തിൽ ഒരു കൈ നോക്കിയിരുന്നു.





English (US) ·