ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട്; വൈകാരിക കുറിപ്പുമായി ആലിയ ഭട്ട്   

8 months ago 7

13 May 2025, 11:20 AM IST

alia bhatt

ആലിയ ഭട്ട്. File Photo - AFP

ഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വൈകാരിക കുറിപ്പുമായി നടി ആലിയ ഭട്ട്. മാതൃദിനത്തിന്റെ പശ്ചാത്തലത്തിലാണ് ധീരരായ സൈനികരെ വളര്‍ത്തിയ, കടമകളില്‍ നിന്ന് പിന്മാറാത്ത അമ്മമാരെ പ്രശംസിക്കുന്ന കുറിപ്പ്.

അമ്മമാരുടേത് വലിയ ത്യാഗമാണ്. ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട്. തന്റെ കുട്ടി നേരിടുന്നത് താരാട്ടുപാട്ടുകളുടേതല്ല, മറിച്ച് അനിശ്ചിതത്വത്തിന്റെ രാത്രിയാണെന്ന് അറിയുന്ന അമ്മ... ഞായറാഴ്ച നാം മാതൃദിനം ആഘോഷിച്ചു. പൂക്കള്‍ കൈമാറുകയും കെട്ടിപ്പിടിക്കുകയും ചെയ്യുമ്പോള്‍, വീരനായകന്മാരെ വളര്‍ത്തുകയും നട്ടെല്ലില്‍ ഒരല്‍പം കൂടി ദൃഢതയോടെ ആ നിശബ്ദമായ അഭിമാനം വഹിക്കുകയും ചെയ്യുന്ന അമ്മമാരെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അതുകൊണ്ട് ഇന്ന് രാത്രിയിലും ഇനി വരുന്ന എല്ലാ രാത്രികളിലും, സംഘര്‍ഷത്തില്‍ നിന്ന് ഉടലെടുക്കുന്ന മൗനം കുറയുകയും സമാധാനത്തില്‍ നിന്ന് ഉടലെടുക്കുന്ന മൗനം കൂടുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പ്രാര്‍ത്ഥനകളുമായി നില്‍ക്കുന്ന, കണ്ണീരടക്കിപ്പിടിക്കുന്ന ഓരോ രക്ഷിതാക്കള്‍ക്കും സ്‌നേഹം അയക്കുന്നു. കാരണം നിങ്ങളുടെ ശക്തി നിങ്ങള്‍ക്കറിയുന്നതിനേക്കാള്‍ കൂടുതല്‍ ഈ രാജ്യത്തെ മുന്നോട്ട് നയിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നു. നമ്മുടെ സംരക്ഷകര്‍ക്കായി. ഇന്ത്യക്കായി. ജയ് ഹിന്ദ്.. ആലിയ ഭട്ട് എഴുതി.

ഏപ്രില്‍ 22 ന് ജമ്മു കാശ്മീരിലെ പഹല്‍ഗാമിലെ ബൈസരന്‍ താഴ്‌വരയില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. വിനോദ സഞ്ചാരികളായിരുന്നു കൊല്ലപ്പെട്ടവരില്‍ ഏറെയും. തൊട്ടുപിന്നാലെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരുനല്‍കിയ സൈനിക നടപടിയിലൂടെ പാകിസ്ഥാനിലെയും പാക് അധിനിവേശ കാശ്മീരിലെയും ഭീകര ഒളിത്താവളങ്ങള്‍ക്കെതിരെ ഇന്ത്യ തിരിച്ചടിച്ചു.പാകിസ്ഥാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഡ്രോണുകളും മിസൈലുകളും അയച്ചുവെങ്കിലും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ അവയെല്ലാം തകര്‍ത്തു. മെയ് 10 ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടു. പിന്നാലെയാണ് ഹൃദയസ്പര്‍ശിയായ കുറിപ്പ് നടി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റുചെയ്തത്.

Content Highlights: alia bhatts affectional enactment down each azygous a parent doesnt sleep

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article