Authored by: ഋതു നായർ|Samayam Malayalam•20 Aug 2025, 11:42 am
കഴിഞ്ഞദിവസമാണ് അവസാന ടെസ്റ്റിലും ആരോഗ്യവാൻ എന്ന് തെളിഞ്ഞത് അതോടെ മമ്മൂക്കയെ സ്നേഹിക്കുന്ന അഥൈക്കുന്ന ആളുകൾക്കും ഒരു ആവേശം ആയിരുന്നു ആ വാർത്ത
മമ്മൂട്ടി(ഫോട്ടോസ്- Samayam Malayalam)ഇനി മടങ്ങിവരവാണ്. നാളുകൾ ആയി ആളുകൾ ചോദിച്ച ഒരു ചോദ്യം ആയിരുന്നു മമ്മൂക്കയ്ക്ക് എങ്ങനെ ഉണ്ടെന്ന്. അതെയെന്ന് പറഞ്ഞു മടങ്ങുമ്പോ അവരുടെ മുഖത്തെ ആ ഭാവം, ഒരു മനുഷ്യനോടുള്ള സ്‌നേഹത്തിന്റെ ആഴം തെളിയിക്കുന്നതായിരുന്നുവെന്നും ഇബ്രാഹീം കുട്ടി പോസ്റ്റിലൂടെ പറയുന്നു.
ഇബ്രാഹീം കുട്ടിയുടെ വാക്കുകൾ
കുറേ നാളുകളായി കാണുന്ന ഇടങ്ങളിലെല്ലാം ഓരോ മനുഷ്യരുടെയും അന്വേഷണം ഇച്ചാക്കയെ കുറിച്ചുമാത്രമായിരുന്നു. സീരിയല്‍ ചിത്രീകണത്തിനായുള്ളയാത്രകളിലടക്കം റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വഴികളിലും ചിത്രീകരണസ്ഥലത്തും എവിടെ പോയാലും ആളുകള്‍ വന്ന് ചോദിക്കും സ്‌നേഹത്തോടെ, മമ്മൂക്ക ഒക്കെയല്ലേ? എന്ന്.
ALSO READ: സിംഗിളായി ജീവിക്കുന്നതാണ് നല്ലത്, ഇമോഷന് വാല്യു ഇല്ലാത്ത കാലത്ത് എന്തിന് പ്രേമിക്കണം; റിലേഷൻഷിപ്പിനെ കുറിച്ച് ശാലിൻ സോയ
അതെയെന്ന് പറഞ്ഞു മടങ്ങുമ്പോ അവരുടെ മുഖത്തെ ആ ഭാവം, ഒരു മനുഷ്യനോടുള്ള സ്‌നേഹത്തിന്റെ ആഴം തെളിയിക്കുന്നതാണ്. ലോകം മുഴുവന്‍ ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയോ. അതെ. ഞാന്‍ കണ്ട ലോകമെല്ലാം പ്രാര്‍ത്ഥനയിലായിരുന്നു. ഇച്ചാക്കയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ആഗ്രഹത്തിലായിരുന്നു. അത്ര കാര്യമായ പ്രശ്നമൊന്നുമില്ലായിരുന്നു.എന്നാലും ഒരു വിങ്ങൽ ബാക്കി നിന്നിരുന്നു മനസ്സിൽ.
ALSO READ:ഈ മനുഷ്യർക്ക് ഇങ്ങനെയൊക്കെ സ്നേഹിക്കാൻ പറ്റുമോ! കണ്ണന്റെ വിയർപ്പ് തുടച്ച് നവനീതിന്റെ അമ്മ; കുടുംബമായാൽ ഇങ്ങനെ വേണമെന്ന് അഭിപ്രായം ഓരോ ശ്വാസത്തിലും പ്രാർത്ഥിച്ചിരുന്നു.. കോടി കോടി മനുഷ്യർക്കൊപ്പം. ഇന്നിപ്പോ എല്ലാ പ്രതിസന്ധികളും മറികടന്നിരിക്കുമ്പോള്‍ ഒരുകടല്‍ നീന്തിക്കടന്ന ആശ്വാസം. നന്ദി,ഉപാധികളില്ലാതെ ഇച്ചാക്കയോടുള്ള സ്‌നേഹം കൊണ്ടുനടന്നവര്‍ക്ക്. പ്രാര്‍ത്ഥിച്ചവര്‍ക്ക്, തിരിച്ചുവരാന്‍ അദമ്യമായി ആഗ്രഹിച്ചവര്‍ക്ക്..പിന്നെ ഓരോ മനുഷ്യനും ദൈവത്തിനും. നന്ദി. സ്‌നേഹം; ഇബ്രാഹീം കുട്ടി പങ്കിട്ട പോസ്റ്റിൽ പറയുന്നു.





English (US) ·