'ഓര്‍ക്കുമ്പോള്‍ ഉള്‍ക്കിടിലം'; മൂന്നുദിവസം മുമ്പ് പഹല്‍ഗാമില്‍ പോയ അനുഭവം പങ്കുവെച്ച് ജി. വേണുഗോപാൽ

9 months ago 7

g-venugopal-pahalgam

ജി. വേണുഗോപാൽ, ജി. വേണുഗോപാലും ഭാര്യയും ജമ്മു കാശ്മീരിലെ സോജി ലാ പാസിൽ | Photos: Mathrubhumi, Facebook

ലോകത്തെ നടുക്കിയ ഭീകരാക്രമണം നടന്ന ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ പോയ അനുഭവം പങ്കുവെച്ച് ഗായകന്‍ ജി. വേണുഗോപാല്‍. വെറും മൂന്ന് ദിവസം മുമ്പാണ് താന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പഹല്‍ഗാമില്‍ ട്രക്ക് ചെയ്തത്. അതോര്‍ക്കുമ്പോള്‍ ഉള്‍ക്കിടിലം തോന്നുന്നുവെന്നും പഹല്‍ഗാമില്‍ നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പെഹല്‍ഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വര്‍ധിപ്പിക്കുന്ന മനോഹരമായൊരു ഒരനുഭവം യാത്രയ്ക്കിടെ ഉണ്ടായെന്നും അത് പിന്നീട് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തേ താന്‍ മരിച്ചതായുള്ള വ്യാജവാര്‍ത്ത പ്രചരിച്ചതിനെതിരെ ജി. വേണുഗോപാല്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഈ പോസ്റ്റില്‍ അദ്ദേഹം പെഹല്‍ഗാം ട്രക്കിങ്ങിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. കാശ്മീരിലെ പെഹല്‍ഗാം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ട്രക്കിങ് കഴിഞ്ഞ് ശ്രീനഗറില്‍ തിരിച്ചെത്തിയപ്പോഴാണ് വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതെന്നാണ് അന്ന് അദ്ദേഹം കുറിച്ചത്.

ജി. വേണുഗോപാലിന്റെ പോസ്റ്റ്

ദൈവമേ ..... ABC valleys എന്ന് വിളിപ്പേരുള്ള പെഹല്‍ഗാമിലെ ഈ ഇടങ്ങളില്‍ ഞങ്ങള്‍, ഞാന്‍, രശ്മി, സുധീഷ്, സന്ധ്യ, എന്നിവര്‍ വെറും മൂന്ന് ദിവസങ്ങള്‍ മുന്‍പ് ട്രെക് ചെയ്തിരുന്നു എന്നോര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം! ഞങ്ങള്‍ക്ക് Aru Valley യില്‍ മനോഹരമായ ഒരു അനുഭവവും ഉണ്ടായി. പെഹല്‍ഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വര്‍ദ്ധിപ്പിക്കുന്ന ഒരനുഭവം. അത് പിന്നീട് പറയാം.

സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്. വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കാഷ്മീരിന് നഷ്ടമാകുമോ? Who oregon which forces are down this dastardly act? ചരിത്രം കണ്ണുനീരും, കഷ്ടപ്പാടുകളും മാത്രം കനിഞ്ഞു നല്‍കിയ പ്രദേശങ്ങളിലൊന്നാണ് കശ്മീര്‍. മനോഹരമായ ഭൂപ്രദേശവും , വളഭൂയിഷ്ടമായ മണ്ണും കൃഷിയും, അതി സൗന്ദര്യമുളള പ്രദേശ നിവാസികളും . എന്നാലും ദാരിദ്യവും, കഷ്ടപ്പാടും മാത്രമേ ഇവിടെ കാണാന്‍ കഴിയൂ. ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്ന വെടിയൊച്ചകളും! VG

Content Highlights: G Venugopal recalls visiting Pahalgam 3 days backmost with shudder

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article