
ഗോവയിൽ ഒത്തുചേർന്ന താരങ്ങൾ.|Photo credit:meenasagar16/Instagram
വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒത്തുകൂടലുകള്‍ എപ്പോഴും സന്തോഷം പകരുന്നതാണ്. ഓര്‍മ്മകളുടെ ലോകത്തേക്ക് ഒരിക്കല്‍ കൂടി ഒത്തുചേര്‍ന്നിരിക്കുകയാണ് തൊണ്ണൂറുകളിലെ ടോളിവുഡിലെയും കോളിവുഡിലെയും സിനിമാരംഗത്തുള്ളവര്‍. എല്ലാവരും വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് ഗോവയില്‍ ആഘോിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. അഭിനേതാക്കളായ പ്രഭുദേവ, ജഗപതി ബാബു, സിമ്രണ്‍, മീന, നിര്‍മ്മാതാക്കളായ ശങ്കര്‍, കെ.എസ് രവികുമാര്‍ എന്നിവരും പങ്കെടുത്തിട്ടുണ്ട്.
ഒത്തുചേരലിന്റെ നിരവധി ചിത്രങ്ങള്‍ സിനിമാനടിയായ മീന ഇന്‍സ്റ്റഗ്രാമിലൂടെ 'തൊണ്ണൂറുകളിലെ ഒത്തുചേരല്‍' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചു. മഹേശ്വരി, ശ്വേത കൊന്നൂര്‍ മേനോന്‍, സംഗീത, സംഘവി കാവ്യ രമേശ്, ശിവ രഞ്ജിനി, മോഹന്‍ രാജ, ശ്രീകാന്ത്, പ്രഭുദേവ, കെ.എസ് രവിമേനോന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
താല്‍ എന്ന സിനിമയിലെ 'കഹീ ആഗ് ലഗേ ലഗ് ജായേ' എന്ന പാട്ടിന് ചുവട് വെക്കുന്ന താരങ്ങളുടെ വീഡിയോ സംഗീത പങ്കുവെച്ചു. താരങ്ങളുടെ ഒത്തുചേരലിനെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. എത്ര പുതിയ താരങ്ങള്‍ വന്നാലും തൊണ്ണൂറുകളുടെ സ്വര്‍ണ ചാരുതയ്ക്ക് പകരം വെക്കാന്‍ കഴിയില്ല എന്നാണ് ചിത്രങ്ങള്‍ക്കുള്ള അഭിപ്രായം. ഈ ഒത്തുചേരല്‍ ഗൃഹാതുരത്വത്തിന്റെ ഊഷ്മളമായ ആലിംഗനമാണ് എന്നാണ് ഒരാള്‍ പറഞ്ഞത്.
ആദ്യമായല്ല താരങ്ങള്‍ ഇത്തരത്തില്‍ ഒത്തുചേരുന്നത്. കൊറോണയ്ക്കു മുന്‍പ് തെന്നിന്ത്യന്‍ അഭിനേതാക്കളായ ചിരഞ്ജീവി, മോഹന്‍ലാല്‍, സുമലത, രാധിക, ശരത്കുമാര്‍ എന്നിവര്‍ ഒത്തുകൂടിയിരുന്നു.
Content Highlights: 90s Tollywood and Kollywood stars similar Prabhu Deva, Meena, and Jagapathi Babu reunited successful Goa.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·