18 August 2025, 10:53 AM IST

ആഴ്സനൽ താരങ്ങളുടെ ആഹ്ലാദം | AFP
മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ കീഴടക്കി. ആഴ്‌സനല്‍. എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്‌സനലിന്റെ ജയം. യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫഡിലാണ് ഗണ്ണേഴ്‌സ് വിജയിച്ചുകയറിയത്.
ജയത്തോടെ പ്രീമിയര്‍ ലീഗിന് തുടക്കം കുറിക്കാന്‍ ശക്തമായ സംഘവുമായാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. മത്സരം ആരംഭിച്ച് 13-ാം മിനിറ്റില്‍ തന്നെ ആഴ്‌സനല്‍ മുന്നിലെത്തി. പ്രതിരോധതാരം റിക്കാഡോ കാലഫ്യോറിയാണ് വലകുലുക്കിയത്. കോര്‍ണറില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയാണ് ഗോള്‍നേട്ടം. ഗോള്‍വഴങ്ങിയതിന് പിന്നാലെ യുണൈറ്റഡ് മുന്നേറ്റം ശക്തമാക്കിയെങ്കിലും ആഴ്‌സനല്‍ പ്രതിരോധം ഉറച്ചുനിന്നു.
ആദ്യ പകുതി ഒരു ഗോളിന് ആഴ്‌സനല്‍ മുന്നിട്ടുനിന്നു. തിരിച്ചടിക്കാനായി ബെഞ്ചമിന്‍ സെസ്‌കോയെ പരിശീലകന്‍ റൂബന്‍ അമോറിം കളത്തിലിറക്കി. പലതവണ യുണൈറ്റഡ് ഗോളിനടുത്തെത്തി. എന്നാല്‍ അര്‍ട്ടേറ്റ ഒരുക്കിനിര്‍ത്തിയ പ്രതിരോധക്കോട്ട പൊളിച്ച് ലക്ഷ്യം കാണാനായില്ല. ഏകപക്ഷീയമായ ഒരു ഗാേള്‍ ജയവുമായി ആഴ്‌സനല്‍ തുടക്കം ഗംഭീരമാക്കി.
Content Highlights: nation premier league arsenal bushed manchester united








English (US) ·