Published: August 01 , 2025 09:57 PM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തുടർച്ചയായി അഞ്ചാം മത്സരത്തിലും ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനെ പുറത്തിരുത്തിയതിനെ മുൻ താരങ്ങൾ ഉൾപ്പെടെ രൂക്ഷമായി വിമർശിക്കുന്നതിനിടെ, താരത്തെ പുറത്തിരുത്തിയതിനെ ചോദ്യം ചെയ്ത് ഒരു ബോളിവുഡ് നടിയും. ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയായ സയാമി ഖേറാണ്, കുൽദീപിനെ പുറത്തിരുത്തിയ ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.
‘‘പിച്ചുകളും സാഹചര്യങ്ങളും ടീം കോംബിനേഷനുകളുമെല്ലാം ഞാൻ മനസിലാക്കുന്നു. അപ്പോഴും, വിക്കറ്റുകൾ വീഴ്ത്തുന്നതിൽ അഗ്രഗണ്യനായ, മാച്ച് വിന്നറായ കുൽദീപ് യാദവിനേപ്പോലെ ഒരു താരത്തെ തുടർച്ചയായി അഞ്ച് ടെസ്റ്റുകളിൽ പുറത്തിരുത്തിയ തീരുമാനം മനസിലാകുന്നില്ല. പ്രത്യേകിച്ചും പരമ്പരയിലെ നിർണായകമായ അഞ്ചാം ടെസ്റ്റിൽ. ഇതിനു പിന്നിലെ ലോജിക് ആരെങ്കിലും ഒന്ന് വിശദീകരിക്കാമോ?’ – സയാമി ഖേർ എക്സിൽ കുറിച്ചു.
ഓവൽ ടെസ്റ്റിനു മുന്നോടിയായി ടീം മാനേജ്മെന്റ്് ഇന്ത്യൻ നിരയിൽ നാലു മാറ്റങ്ങൾ വരുത്തിയെങ്കിലും, അപ്പോഴും കുൽദീപ് യാദവിന് അവസരം ലഭിച്ചിരുന്നില്ല. ഋഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, അംശുൽ കംബോജ്, ഷാർദൂൽ ഠാക്കൂർ എന്നിവർ പുറത്തായപ്പോൾ ധ്രുവ് ജുറേൽ, ആകാശ്ദീപ്, കരുൺ നായർ, പ്രസിദ്ധ് കൃഷ്ണ എന്നിവർക്കാണ് ടീം മാനേജ്മെന്റ് അവസരം നൽകിയത്.
I recognize pitches, conditions, combinations each of it. But making a wicket taking, lucifer victor similar @imkuldeep18 beryllium retired for 5 consecutive Tests is beyond me. Especially successful a bid decider. Can idiosyncratic delight explicate the logic?#INDvENG
— Saiyami Kher (@SaiyamiKher) July 31, 202546 ദിവസം ദൈർഘ്യമുള്ള ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ നിരയിൽ മുഴുവൻ സമയവും ബെഞ്ചിരിക്കേണ്ടിവന്നത് മൂന്ന് താരങ്ങളാണ്. ഇതുവരെ വരെ അരങ്ങേറ്റത്തിന് അവസരം ലഭിക്കാത്ത അഭിമന്യു ഈശ്വരൻ, അർഷ്ദീപ് സിങ് എന്നിവരും കുൽദീപ് യാദവും. ആദ്യ നാലു ടെസ്റ്റുകളിലും കരയ്‌ക്കിരുന്ന ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനെ കളിപ്പിക്കണമെന്ന് മുൻകാല താരങ്ങൾ അടക്കം ആവശ്യപ്പെട്ടെങ്കിലും, സ്പെഷലിസ്റ്റ് സ്പിന്നർക്കു പകരം എക്സ്ട്രാ ബാറ്റർ എന്ന ഓപ്ഷനുമായി ടീം മാനേജ്മെന്റ് ഇത്തവണയും മുന്നോട്ടുപോയി.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രങ്ങൾ മലയാള മനോരമയുടേതല്ല. അവ X/@cricketnmore, സയാര ഖേറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് എന്നിവിടങ്ങളിൽനിന്ന് എടുത്തതാണ്.
English Summary:








English (US) ·