ഓവലിലെ ക്യുറേറ്ററുമായുള്ള വാക്പോരിൽ ഗൗതം ഗംഭീറിന്റെ ഭാഷയും സംസാരശൈലിയും ശരിയായില്ല: വിമർശനവുമായി മാത്യ ഹെയ്ഡൻ

5 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: August 09, 2025 03:50 PM IST

1 minute Read

 X/@IndiaObserverX)
ഗൗതം ഗംഭീറും ഓവലിലെ ക്യുറേറ്ററും തമ്മിലുണ്ടായ വാക്പോര് (Photo: X/@IndiaObserverX)

ലണ്ടൻ ∙ ഇന്ത്യ– ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിനു വേദിയായ ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിലെ ചീഫ് ക്യുറേറ്റർ ലീ ഫോർടിസുമായുള്ള വാക്പോരിൽ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന്റെ ഭാഷ അതിരു കടന്നതായിരുന്നുവെന്ന വിമർശനവുമായി മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡൻ. കുറച്ചുകൂടി മാന്യമായ രീതിയിൽ ഗംഭീറിന് സംസാരിക്കാമായിരുന്നുവെന്ന് ഹെയ്ഡൻ അഭിപ്രായപ്പെട്ടു. ഫോർടിസിനെതിരായ വഴക്കിനിടെ കോപാകുലനായ ഗംഭീർ അശ്ലീല വാക്കുകൾ ഉൾപ്പെടെ ഉപയോഗിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, ഗംഭീർ കുറച്ചുകൂടി മാന്യമായി സംസാരിക്കേണ്ടതായിരുന്നുവെന്ന ഹെയ്ഡന്റെ വിമർശനം.

അതേസമയം, പിച്ചിന്റെ കാര്യത്തിൽ ഫോർടിസ് അനാവശ്യ കടുംപിടിത്തമാണ് കാണിക്കുന്നതെന്നും ഹെയ്ഡൻ വിമർശിച്ചു. ഇന്ത്യയെ സംബന്ധിച്ച് പരമ്പരയിലെ ഏറ്റവും നിർണായകമായ മത്സരത്തിനു മുന്നോടിയായുള്ള ഒരുക്കമായിരുന്നു ഓവലിലേത്. ആ ഘട്ടത്തിൽ ക്യുറേറ്ററിന്റെ ഇടപെടൽ ഗംഭീറിനെ അസ്വസ്ഥനാക്കിയത് സ്വാഭാവികമാണെന്നും ഹെയ്ഡൻ പറഞ്ഞു.

‘‘ഇംഗ്ലണ്ടിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു വഴക്കമായിരുന്നു അത്. പരമ്പരയിലെ ഏറ്റവും നിർണായകമായ മത്സരമെന്ന നിലയിൽ സാഹചര്യങ്ങൾ ഗംഭീറിനും സംഘത്തിനും പരമാവധി വെല്ലുവിളി നിറഞ്ഞ രീതിയിലാക്കാനേ അവർ ശ്രമിക്കൂ എന്നത് തീർച്ചയാണ്. ആ സമയത്ത് ഗംഭീർ കോപാകുലനായത് സ്വാഭാവികമാണ്. പക്ഷേ അദ്ദേഹത്തിന് കുറച്ചുകൂടി നല്ല ഭാഷയിൽ സംസാരിക്കാമായിരുന്നു. പരമ്പരയിലെ ഏറ്റവും പ്രധാനപ്പട്ട മത്സരത്തിന് ഇന്ത്യ ഒരുങ്ങുന്ന ഘട്ടമായിരുന്നു അതെന്നതും മറക്കുന്നില്ല’ – ഹെയ്ഡൻ പറഞ്ഞു.

പരിശീലനത്തിനിടെ പ്രധാന പിച്ചിൽനിന്ന് രണ്ടര മീറ്റർ മാറിനിൽക്കണമെന്ന് ഗ്രൗണ്ട് സ്റ്റാഫ് നിർദേശിച്ചതാണ് തർക്കത്തിനു കാരണമായതെന്ന് ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക് വെളിപ്പെടുത്തിയിരുന്നു.പരിശീലനത്തിനിടെയാണ് ഗംഭീർ ഫോർടിസുമായി കൊമ്പുകോർത്തത്.

‘‘ഞങ്ങൾ പിച്ച് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഗ്രൗണ്ട് സ്റ്റാഫിൽ ഒരാൾ വന്ന് പിച്ചിൽ നിന്ന് രണ്ടര മീറ്റർ മാറിനിൽക്കണമെന്നും പിച്ചിനു ചുറ്റും കെട്ടിയ കയർ മറികടക്കരുതെന്നും ആവശ്യപ്പെട്ടത്. ഞങ്ങളാരും സ്പൈക്സ് ഷൂസ് ധരിച്ചല്ല പിച്ചിന് അടുത്തേക്ക് പോയത്. സാധാരണ ചെരിപ്പായിരുന്നു. അതുകൊണ്ടുതന്നെ പിച്ചിന് ഒരു പ്രശ്നവും സംഭവിക്കാൻ സാധ്യതയുമില്ല. ഈ സാഹചര്യത്തിൽ ഗ്രൗണ്ട് സ്റ്റാഫ് എന്തുകൊണ്ടാണ് അങ്ങനെ പെരുമാറിയതെന്ന് ഞങ്ങൾക്കറിയില്ല. മറ്റൊരു ഗ്രൗണ്ടിലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല’– സിതാൻഷു പറഞ്ഞു.

English Summary:

Gambhir vs Oval curator: Hayden says India manager should person utilized amended language

Read Entire Article