Published: August 02 , 2025 08:06 AM IST
1 minute Read
ലണ്ടൻ∙ ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ നാലു വിക്കറ്റ് നേട്ടവുമായി ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ തിരിച്ചടിക്ക് നേതൃത്വം നൽകിയ പേസ് ബോളർ മുഹമ്മദ് സിറാജ്, ഇതിനിടെ സാക്ഷാൽ സച്ചിൻ തെൻഡൽക്കറിന്റെ ഒരു നേട്ടവും മറികടന്നു. രാജ്യാന്തര ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിലാണ് സച്ചിൻ തെൻഡുൽക്കറിനെ സിറാജ് മറികടന്നത്. ഓവലിലെ നാലു വിക്കറ്റ് നേട്ടത്തോടെ, രാജ്യാന്തര ക്രിക്കറ്റിൽ സിറാജിന്റെ ആകെ വിക്കറ്റ് നേട്ടം 203 ആയി. സച്ചിന്റെ പേരിൽ 201 രാജ്യാന്തര വിക്കറ്റുകളാണ് ഉള്ളത്.
ടെസ്റ്റിൽ 118, ഏകദിനത്തിൽ 71, ട്വന്റി20യിൽ 14 എന്നിങ്ങനെയാണ് മുഹമ്മദ് സിറാജിന്റെ വിക്കറ്റ് നേട്ടം. സച്ചിനാകട്ടെ, ടെസ്റ്റിൽ 46 വിക്കറ്റും ഏകദിനത്തിൽ 154 വിക്കറ്റും ട്വന്റി20യിൽ ഒരു വിക്കറ്റുമാണ് വീഴ്ത്തിയിട്ടുള്ളത്.
ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടം കൂടാതെ 92 റൺസ് എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ, സുദീർഘമായ സ്പെല്ലുകൾ ബോൾ ചെയ്ത മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ത്യ വീഴ്ത്തിയത്. ഇരുവരും നാലു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യ നേടിയ ആദ്യ വിക്കറ്റ് ആകാശ്ദീപും സ്വന്തമാക്കി. മുഹമ്മദ് സിറാജ് 16.2 ഓവറിൽ 86 റൺസ് വഴങ്ങിയും പ്രസിദ്ധ് കൃഷ്ണ 16 ഓവറിൽ 62 റൺസ് വഴങ്ങിയുമാണ് നാലു വിക്കറ്റ് വീതം വീഴ്ത്തിയത്. ക്യാപ്റ്റൻ ഒലി പോപ്പ്, ജോ റൂട്ട്. ഹാരി ബ്രൂക്ക്, ജേക്കബ് ബെഥൽ എന്നിവരാണ് സിറാജിന്റെ പന്തിൽ പുറത്തായത്.
English Summary:








English (US) ·