12 August 2025, 04:55 PM IST
.jpg?%24p=62de52c&f=16x10&w=852&q=0.8)
ഡെവാൾഡ് ബ്രെവിസ് | AFP
ഡാര്‍വിന്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 യില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ദക്ഷിണാഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസ്. 41 പന്തിലാണ് ബ്രെവിസ് സെഞ്ചുറി നേടിയത്. ബ്രെവിസിന്റെ സെഞ്ചുറിയുടെ ബലത്തില്‍ പ്രോട്ടീസ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തു.
ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. നാലാം വിക്കറ്റില്‍ ബ്രെവിസും ട്രിസ്റ്റണ്‍ സ്റ്റബ്‌സും 126 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെയാണ് ടീം കരകയറിയത്. 41 പന്തില്‍ സെഞ്ചുറി തികച്ച താരം 56 പന്തില്‍ 12 ഫോറുകളുടെയും എട്ട് സിക്‌സറുകളുടെയും അകമ്പടിയോടെ 125 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
സെഞ്ചുറി നേട്ടത്തോടെ ബ്രെവിസ് പുതിയ റെക്കോഡുകളും സ്വന്തമാക്കി. അന്താരാഷ്ട്ര ടി20 യില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കന്‍ താരമായി ബ്രെവിസ് മാറി. ടി20 മത്സരത്തില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 119 റണ്‍സെടുത്ത ഫാഫ് ഡുപ്ലൈസിസിന്റെ റെക്കോഡാണ് ബ്രെവിസ് തകര്‍ത്തത്. ഒരു പ്രോട്ടീസ് ബാറ്ററുടെ രണ്ടാമത്തെ അതിവേഗ ടി20 സെഞ്ചുറി കൂടിയാണിത്.
Content Highlights: dewald brevis fastest period against australia








English (US) ·