ഓസീസിനെതിരെ തകർപ്പൻ സെഞ്ചറി: 2 ഇന്ത്യൻ ഇതിഹാസങ്ങളെ മറികടന്ന് ബാവുമ; സച്ചിന്റെ ശൈലിയാണ് പിന്തുടരുന്നതെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ

4 weeks ago 6

ഓണ്‍ലൈൻ ഡെസ്‌ക്

Published: October 21, 2026 12:03 PM IST

1 minute Read

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ സെഞ്ചറി നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ. (Photo by Marco Longari / AFP)
ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ സെഞ്ചറി നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ. (Photo by Marco Longari / AFP)

ഖെബെർഹ (ദക്ഷിണാഫ്രിക്ക)∙ ഓസ്ട്രേലിയയ്‍ക്കെതിരായ രണ്ടാം ടെസ്റ്റിൽ തകർപ്പൻ സെഞ്ചറി നേടിയതോടെ ചരിത്രതാളുകളിൽ ഇടംപിടിച്ച് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ. ആദ്യ ഇന്നിങ്സിൽ 179 റൺസാണ് ബാവുമ നേടിയത്. ദക്ഷിണാഫ്രിക്കയുടെ മുൻനിര ബാറ്റിങ് തകർന്നതിനു പിന്നാലെ അഞ്ചാം വിക്കറ്റിൽ റയാൻ റിക്കൽട്ടൻ, ഏഴാം വിക്കറ്റിൽ മാർക്കോ ജാൻസൻ, എട്ടാം വിക്കറ്റിൽ സൈമൺ ഹാർമർ എന്നിവർക്കൊപ്പം നിർണായക കൂട്ടുകെട്ടുകൾ പടുത്തുയർത്തിയാണ് ബാവുമ ടീമിനെ കരകയറ്റിയത്. മൂന്നാം ദിനം അവസാനത്തോടെയാണ് ബാവുമയുടെ ഈ മാരത്തൺ ഇന്നിങ്സ് അവസാനിച്ചത്. ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സ് 425/9 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഈ പ്രകടനത്തോടെ ഒട്ടേറെ റെക്കോർഡുകളും ബാവുമ സ്വന്തം പേരിലാക്കി.

What you should work next

ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 150ഓ അതിൽ കൂടുതലോ റൺസ് നേടുന്ന ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റനായി ബാവുമ മാറി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കോർഡാണ് ബാവുമ തകർത്തത്. 1998ൽ കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 163 റൺസ് നേടുമ്പോൾ 35 വയസ്സും 38 ദിവസവുമാണ് അസ്ഹറുദ്ദിന്റെ പ്രായം. 36 വയസ്സും 154 ദിവസവും പ്രായമുള്ളപ്പോഴാണ് ബാവുമയുടെ നേട്ടം.

കൂടാതെ, ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് ഇന്നിങ്സിൽ 150-ഓ അതിൽ കൂടുതലോ റൺസ് നേടുന്ന ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റനും, ഓസ്‌ട്രേലിയയുടെ ആർതർ ലിൻഡ്സെ ഹാസെറ്റിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ക്യാപ്റ്റനുമാണ് ബാവുമ. 1950ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഹാസെറ്റ് 167 റൺസ് നേടിയതും ഇതേ വേദിയിൽവച്ചായിരുന്നു.

‘‘ഞാൻ എന്റെ ബാറ്റിങ് ശൈലി സച്ചിൻ തെൻഡുൽക്കറുടെ ശൈലിയോട് സാമ്യമുള്ളതാക്കാൻ ശ്രമിക്കാറുണ്ട്. ഞാൻ ലിയ ശരീരപ്രകൃതിയുള്ള ആളല്ലെന്ന് അറിയാമല്ലോ. അതുകൊണ്ട് എനിക്ക് വലിയ ചുവടുകൾ വച്ച് കളിക്കാൻ കഴിയില്ല. ചലനങ്ങളിൽ പരമാവധി കൃത്യത കൊണ്ടുവരാനാണ് ഞാൻ ശ്രമിക്കുന്നത്. ചിലപ്പോഴൊക്കെ അത് എന്നെ കുഴപ്പത്തിലാക്കാറുമുണ്ട്. എങ്കിലും എന്നെ സംബന്ധിച്ച് പൊതുവെ അതാണ് ഫലപ്രദമായിട്ടുള്ളത്. പന്ത് ശരീരത്തോട് പരമാവധി അടുപ്പിച്ച് കളിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. അതെ, അത് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ കളിക്കുന്നത്.’’

സ്വന്തം മണ്ണിൽ ഒരു ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന നാലാമത്തെ സ്കോറാണ് ബാവുമയുടെ 179 റൺസ്. ഹാഷിം അംലയുടെ 208, 201 റൺസുകളും, ഗ്രെയിം സ്മിത്തിന്റെ 183 റൺസുകളുമാണ് ഇതിന് മുന്നിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റിലെ ബാവുമയുടെ അഞ്ചാം സെഞ്ചറിയായ ഇത്, മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ കൈവശമിരുന്ന ഒരു റെക്കോർഡ് കൂടി തകർത്തു.

ലോക ടെസ്റ്റ് ചാംപ്യൻഷിപ് മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റനായി മാറി ബാവുമ. 2023ൽ നാഗ്പുരിൽ നടന്ന ടെസ്റ്റിൽ 35 വയസ്സും 285 ദിവസവും പ്രായമുള്ളപ്പോൾ രോഹിത് സ്ഥാപിച്ച റെക്കോർഡാണ് മറികടന്നത്. ടെസ്റ്റ് ചാംപ്യൻഷിപ് മത്സരത്തിൽ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ ക്യാപ്റ്റനാണ് ബാവുമ. 2024ൽ ധരംശാലയിൽ ഇംഗ്ലണ്ടിനെതിരെ 36 വയസ്സും 312 ദിവസവും പ്രായമുള്ളപ്പോൾ 103 റൺസ് നേടിയ രോഹിത് ശർമയുടെ പേരിലാണ് ഈ റെക്കോർഡ്. ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ചറി നേടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ കൂടിയാണ് ബാവുമ. ഗ്രെയിം സ്മിത്ത്, ജാക്വസ് കാലിസ്, ഫാഫ് ഡു പ്ലെസിസ് എന്നിവരടങ്ങുന്ന പട്ടികയിലാണ് താരം ഇടംപിടിച്ചത്.

English Summary:

Temba Bavuma period against Australia successful the 2nd trial has made past arsenic helium scored a superb 179 runs and broke aggregate records. His marathon innings helped South Africa retrieve from a top-order illness and state their archetypal innings astatine 425/9.

Read Entire Article