ഓസീസിനോ ദക്ഷിണാഫ്രിക്കയ്‌ക്കോ, ആര്‍ക്കു കിട്ടും 30 കോടി; ഇന്ത്യയ്ക്കും കിട്ടും കോടികള്‍

8 months ago 11

15 May 2025, 05:06 PM IST

wtc-final-prize-money

Photo: x.com/Sport360/

ദുബായ്: ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അരങ്ങേറാന്‍ ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഫൈനല്‍ പോരാട്ടം. ഇപ്പോഴിതാ കലാശപ്പോരിന് മുമ്പ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുകയാണ് ഐസിസി.

മുമ്പുള്ള രണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്ക് ലഭിച്ചതിന്റെ ഇരട്ടിയിലേറെത്തുകയാണ് ഇത്തവണത്തെ ജേതാവിന് ലഭിക്കുക. 3.6 ദശലക്ഷം ഡോളര്‍ (ഏകദേശം 30.77 കോടി ഇന്ത്യന്‍ രൂപ) ആണ് ഇത്തവണത്തെ വിജയിക്ക് ലഭിക്കുക. 2021, 2023 വര്‍ഷങ്ങളിലെ വിജയികള്‍ക്ക് ലഭിച്ചത് 1.6 ദശലക്ഷം ഡോളര്‍ (13.67 കോടി രൂപ) ആയിരുന്നു. അതായത് ഇരട്ടിയിലേറെയാണ് വര്‍ധനവ്. 2023-2025 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ആകെ സമ്മാനത്തുക 5.76 ദശലക്ഷം ഡോളര്‍ (48.72 കോടി രൂപ) ആയിരുന്നു.

അതേസമയം ഇത്തവണത്തെ റണ്ണറപ്പിന് ലഭിക്കുന്നത് 2.16 ദശലക്ഷം ഡോളര്‍ (18.46 കോടി രൂപ) ആണ്. ഇത്തവണ പക്ഷേ മൂന്നാം സ്ഥാനത്തായിപ്പോയ ഇന്ത്യയ്ക്ക് 12.31 കോടി രൂപ സമ്മാനത്തുകയായി ലഭിക്കും. കഴിഞ്ഞ രണ്ട് തവണയും ഫൈനല്‍ കളിച്ച ടീമായിരുന്നു ഇന്ത്യ.

Content Highlights: Australia and South Africa volition combat for a $3.6 cardinal prize successful the WTC final. India gets ₹12.31cr

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article