
കമൽ ഹാസൻ, ആയുഷ്മാൻ ഖുറാന | Photo: Mathrubhumi, Instagram
ഓസ്‌കര്‍ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്ത ചിത്രങ്ങളുടെ വോട്ടിങ്ങിനായി ഇന്ത്യയില്‍നിന്നും ചലച്ചിത്രതാരങ്ങളായ ആയുഷ്മാന്‍ ഖുറാന, കമല്‍ ഹാസന്‍ എന്നിവര്‍ക്ക് ക്ഷണം.
സംവിധായിക പായല്‍ കപാഡിയ, ഡോക്യുമെന്ററി സംവിധായിക സ്മൃതി മുന്ദ്ര, കോസ്റ്റിയൂം ഡിസൈനര്‍ മാക്‌സിമ ബസു, ഛായാഗ്രാഹകന്‍ രണ്‍ബീര്‍ ദാസ്, കാസ്റ്റിംഗ് ഡയറക്ടര്‍ രണബീര്‍ ദാസ് എന്നിവരാണ് ഈ വര്‍ഷത്തെ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യയില്‍ നിന്നുള്ള മറ്റ് പ്രതിനിധികള്‍. ക്ഷണം സ്വീകരിക്കുന്നതോടെ ഓസ്‌കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമകള്‍ക്കായി ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കും.
അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് ജൂണ്‍ 26-നാണ് ക്ഷണിക്കപ്പെട്ടവരുടെ പട്ടിക പുറത്തുവിട്ടത്. ഗില്ല്യന്‍ ആന്‍ഡേഴ്‌സണ്‍, അരിയാന ഗ്രാന്‍ഡെ, സെബാസ്റ്റ്യന്‍ സ്റ്റാന്‍, ജെറമി സ്‌ട്രോങ്, ജേസണ്‍ മൊമോവ എന്നിവരും പട്ടികയിലുണ്ട്.
പുതിയ അംഗങ്ങളെ ക്ഷണിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് അക്കാദമി സിഇഒ ബില്‍ ക്രേമറും അക്കാദമി പ്രസിഡന്റ് ജാനറ്റ് യാങ്ങും പ്രസ്താവന പുറത്തിറക്കി. ഈ വര്‍ഷം ക്ഷണിക്കപ്പെട്ട 534 പേരില്‍ 41% സ്ത്രീകളും, 45% പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരും, 55 ശതമാനം അമേരിക്കയ്ക്ക് പുറത്തുള്ള 60 രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ളവരുമാണ്.
നിലവില്‍, അക്കാദമിയുടെ ആഗോള അംഗത്വം 10,500-ല്‍ കൂടുതലാണ്. പുതിയ അംഗങ്ങള്‍ കൂടി എത്തുന്നതോടെ എണ്ണം 11,000 കടക്കും.
2026 മാര്‍ച്ച് 15-നാണ് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങ് നടക്കുക. കോനന്‍ ഒബ്രയന്‍ അവതാരകനാവും. നാമനിര്‍ദേശ നടപടികളും വോട്ടെടുപ്പും ജനുവരി 12 മുതല്‍ ജനുവരി 16 വരെ നടക്കും. അന്തിമ പട്ടിക ജനുവരി 22-ന് പ്രഖ്യാപിക്കും.
Content Highlights: Ayushmann Khurrana and Kamal Haasan Invited to Oscars Voting
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·