ഓസ്കർ 2026: മികച്ച നടൻ മൈക്കിൾ ബി ജോർദൻ, നടി ജെസി ബക്ലി; പുരസ്കാര ജേതാക്കൾ

6 days ago 2
Michael B Jordan Jessie Buckleyഓസ്കർ 2026 മികച്ച നടൻ മൈക്കിൾ ബി ജോർദൻ, നടി ജെസി ബക്ക്ലീ
ലോസ് ഏഞ്ചൽസ്: ലോകസിനിമ കാത്തിരുന്ന 98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള ഓസ്കർ മൈക്കിൾ ബി ജോർദൻ നേടി. സിന്നേഴ്സ് എന്ന ചിത്രത്തിലെ അഭിനയമാണ് പുരസ്കാരം നേടിക്കൊടുത്തത്. മികച്ച നടിക്കുള്ള പുരസ്കാരം ജെസി ബക്ലിനാണ്. ചിത്രം: ഹാംനെറ്റ്. മികച്ച ചിത്രമായി വൺ ബാറ്റിൽ ആഫ്റ്റർ അനദർ തെരഞ്ഞെടുക്കപ്പെട്ടു.

‘ഗോഡ് ഈസ് ഗുഡ്’ എന്നാണ് പുരസ്കാരനേട്ടത്തിന് പിന്നാലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട മൈക്കിൾ ബി ജോർദൻ പ്രതികരിച്ചത്. അമ്മമാരുടെ പ്രക്ഷുബ്ധമായ മനസ്സിന് പുരസ്കാരം സമർപ്പിക്കുന്നെന്നായിരുന്നു മികച്ച നടിയായ ജെസി ബക്ലിയുടെ പ്രതികരണം. ഓസ്കാറിൻ്റെ താരമായത് വൺ ബാറ്റിൽ ആഫ്റ്റർ അനദർ ആണ്. മികച്ച ചിത്രം, സംവിധായകൻ, എഡിറ്റിങ്, സഹനടൻ, അവലംബിത തിരക്കഥ, കാസ്റ്റിങ് എന്നീ പുരസ്കാരങ്ങളാണ് വൺ ബാറ്റിൽ ആഫ്റ്റർ അനദർ നേടിയത്.

ഡോൾബി തിയേറ്ററിലാണ് പുരസ്കാര സമർപ്പണ ചടങ്ങ് നടക്കുന്നത്. മികച്ച സഹനടനുള്ള പുരസ്കാരം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറി’ലൂടെ ഷോൺ പെൻ നേടി. ‘വെപ്പൻസ്’ എന്ന ഹൊറർ സിനിമയിലൂടെ മികച്ച സഹനടിക്കുള്ള പുരസ്കാരം എയ്മി മാഡിഗനാണ് നേടിയത്.

പ്രശസ്ത കൊമേഡിയൻ കോനൻ ഒബ്രയൻ തുടർച്ചയായ രണ്ടാം വർഷവും അവതാരകനായി എത്തിയ ഓസ്കാർ പുരസ്കാര പ്രഖ്യാപന ചടങ്ങിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ഹോളിവുഡ് താരങ്ങളായ റോബർട്ട് ഡൗണി ജൂനിയർ, ആനി ഹാത്ത്വേ എന്നിവർക്കൊപ്പം ഇന്ത്യൻ നടി പ്രിയങ്ക ചോപ്രയും വേദിയിലുണ്ട്. 2016 ന് ശേഷം ഇത് രണ്ടാം തവണയാണ് പ്രിയങ്ക ഓസ്കർ വേദിയിൽ അവതാരകയെത്തുന്നത്. 2023 ൽ ദീപിക പദുക്കോണും ഈ നേട്ടം കൈവരിച്ചിരുന്നു.
Samayam Malayalamകല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച; ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തുമെന്ന് അല്ലു സിരിഷും നൈനികയും പറയുന്നു
ഇത്തവണത്തെ ഓസ്കാറിൻ്റെ പ്രധാന പ്രത്യേകത മികച്ച കാസ്റ്റിങിനുള്ള പുരസ്കാരമായിരുന്നു. ഇതാദ്യമായാണ് ഓസ്കറിൽ മികച്ച കാസ്റ്റിങിനുള്ള പുരസ്കാരം പ്രഖ്യാപിക്കുന്നത്. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറി’ലൂടെ കസാന്ദ്ര കുലുകുൻഡിസ് ആണ് പുരസ്കാരം നേടിയത്. മികച്ച വിഷ്വൽ ഇഫക്റ്റ്സിനുള്ള പുരസ്കാരം അവതാർ: ഫയർ ആൻഡ് ആഷിന്. മികച്ച പ്രൊഡക്‌ഷൻ ഡിസൈൻ ഫ്രാങ്കെൻസ്റ്റൈൻ.

46 കാരി ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ ആണ് മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കർ നേടിയത്. മികച്ച ഛായാഗ്രഹണത്തിന് ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരിയാണ് ഓട്ടം ഡ്യൂറള്‍ഡ്. അക്കാദമിയുടെ 96 വർഷത്തെ ചരിത്രത്തിൽ ഈ വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ വനിതയുമായി ഓട്ടം ഡ്യൂറള്‍ഡ്.

ലിജിൻ കടുക്കാരം

രചയിതാവിനെക്കുറിച്ച്ലിജിൻ കടുക്കാരംസമയം മലയാളം വാർത്താ വിഭാഗത്തിൽ അസിസ്റ്റൻ്റ് ന്യൂസ് എഡിറ്ററാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. തുടർന്ന് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് വിഭാഗവും കൈകാര്യം ചെയ്തു. 2019 മുതൽ സമയം മലയാളത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നതോടൊപ്പം സ്പോർട്സ് വീഡിയോകളും ചെയ്യുന്നു.... കൂടുതൽ വായിക്കുക

Read Entire Article