ഓസ്ട്രിയയെ ഏകപക്ഷിയമായ ഒരു ഗോളിന് വീഴ്ത്തി; പോർച്ചുഗലിന് അണ്ടർ 17 ലോകകപ്പ് കിരീടം

1 month ago 2

ഓൺലൈൻ ഡെസ്ക്

Published: November 28, 2025 04:39 AM IST

1 minute Read

 FIFA)
അണ്ടർ 17 ലോകകപ്പ് ജേതാക്കളായ പോർച്ചുഗൽ ടീം. (Photo: FIFA)

ദോഹ ∙ ഓസ്ട്രിയയെ തകർത്ത് പോർച്ചുഗൽ അണ്ടർ 17 ലോകകപ്പ് ജേതാക്കളായി. ദോഹയിൽ നടന്ന ആവേശകരമായ ഫൈനലിൽ ഓസ്ട്രിയയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്. ദോഹയിലെ ഖലീഫ രാജ്യാന്തര  സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ 32 ാം മിനിറ്റിൽ അനിസിയോ കബ്രാൾ നേടിയ ഗോളാണ് മത്സരഫലം നിർണയിച്ചത്.

ആദ്യമായാണ് പോർച്ചുഗൽ അണ്ടർ 17 ലോകകപ്പ് ചാംപ്യന്മാരാകുന്നത്. നിലവിലെ അണ്ടർ-17 യൂറോപ്യൻ ചാമ്പ്യൻമാരായ പോർച്ചുഗൽ ഈ കിരീടജയത്തോടെ 2025-ലെ സ്വപ്ന ഡബിൾ പൂർത്തിയാക്കി. ഓസ്ട്രിയയുടെ ആദ്യ ലോകകപ്പ് ഫൈനലായിരുന്നു ഇത്. 

English Summary:

History successful Doha: Portugal Lifts Maiden U-17 World Cup Trophy with 1-0 Win Over Austria

Read Entire Article