Published: October 07, 2025 10:21 PM IST
1 minute Read
ക്വീൻസ്‍ലൻഡ്∙ ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ രണ്ടാം യൂത്ത് ടെസ്റ്റിൽ ഇന്ത്യന്‍ യുവ ടീമിനു ലീഡ്. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയെ 135 ന് ഓൾഔട്ടാക്കിയ ഇന്ത്യ, മറുപടി ബാറ്റിങ്ങിൽ 40 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിലാണ്. ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യയ്ക്ക് ഒൻപതു റൺസിന്റെ ലീഡുണ്ട്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്കായി വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് ലീ യങ് മാത്രമാണു തിളങ്ങിയത്.
108 പന്തുകൾ നേരിട്ട താരം 66 റൺസടിച്ചു പുറത്തായി. ഓസ്ട്രേലിയയുടെ ഏഴു ബാറ്റർമാര്‍ രണ്ടക്കം കടക്കാനാകാതെ മടങ്ങി. ഇന്ത്യയ്ക്കായി ഹേനിൽ പട്ടേൽ, ഖിലാൻ പട്ടേൽ എന്നിവർ മൂന്നു വിക്കറ്റു വീതം വീഴ്ത്തി. ഉദ്ദവ് മോഹന്‍ രണ്ടു വിക്കറ്റും ദീപേഷ് ദേവേന്ദ്രന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യന്‍ താരങ്ങളും അതിവേഗം മടങ്ങി. ഖിലൻ പട്ടേൽ (60 പന്തിൽ 26), വേദാന്ത് ത്രിവേദി (44 പന്തിൽ 25), വൈഭവ് സൂര്യവംശി (14 പന്തിൽ 20) എന്നിവരാണ് ഇന്ത്യയുടെ പ്രധാന സ്കോറർമാർ. 22 റൺസുമായി ഹേനിൽ പട്ടേലും ആറു റൺസടിച്ച ദീപേഷ് ദേവേന്ദ്രനും പുറത്താകാതെ നിൽക്കുന്നു. ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യ 1–0ന് മുന്നിലാണ്.
English Summary:








English (US) ·