Published: June 26, 2026 10:22 AM IST
1 minute Read
ഫിഫ ലോകകപ്പ് പാരഗ്വായ് ഓസ്ട്രേലയ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. മത്സരത്തിന്റെ നാലാം മിനിറ്റിൽ ഓസ്ട്രേലിയയുടെ ജാക്സൺ ഇർവിൻ തൊടുത്ത ഗോൾ കിക്കിന്റെ ആവേശം മത്സരത്തിലുടനീളമുണ്ടായിരുന്നു. ഓസ്ട്രേലിയ അഞ്ച് ഷോട്ടുകളാണ് പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തുവിട്ടത്. അതേസമയം പാരഗ്വയ്ക്ക് രണ്ട് ഷോട്ടുകളാണ് ഗോൾമുഖത്തേക്ക് പായിക്കാനായത്. 56 ശതമാനം പന്തടക്കത്തോടെ ഓസ്ട്രേലിയ മത്സരത്തിൽ മുന്നിട്ടുനിന്നെങ്കിലും പാരഗ്വായും വിട്ടുകൊടുത്തില്ല.
What you should work next
നിരവധി ഫൗളുകൾക്കും വേദി സാക്ഷിയായി. മത്സരത്തിലുടനീളം 9 ഫൗളുകളാണ് പാരഗ്വായ് വഴങ്ങിയത്. അറ് ഫൗളുകൾ ഓസ്ട്രേലിയയും വഴങ്ങി. ഇരുടീമുകൾക്കും ഓരോ മഞ്ഞ കാർഡുകളും ലഭിച്ചു. മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചെങ്കിലും ഓസ്ട്രേലിയ നോക്കൗട്ടിൽ കടന്നു. ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രേലിയയുടെ മുന്നേറ്റം. ഏഴ് ലോകകപ്പ് കളിച്ച ഓസ്ട്രേലിയ രണ്ട് തവണ മാത്രമാണ് ഇതിനുമുൻപ് ഗ്രൂപ്പ് സ്റ്റേജ് കടന്നത്.
English Summary:





English (US) ·